Latest NewsUAENews

ഇസ്ലാമിക രാജ്യങ്ങൾക്ക് വിസ നിഷേധിച്ച് യുഎഇ

ഇസ്ലാമാബാദ് : 13 ഇസ്ലാമിക രാജ്യങ്ങളിലെ പൗരന്മാർക്ക് പുതിയ വിസ നൽകുന്നത് യുഎഇ നിർത്തിയിരിക്കുന്നു. ഇതോടെ, 3000 ഓളം പാകിസ്താനികൾക്ക് തൊഴിൽ വിസ നഷ്ട്ടമായിരിക്കുകയാണ്. സാമ്പത്തിക ബുദ്ധിമുട്ടിൽ നട്ടം തിരിയുന്ന പാകിസ്താന് ഇത് വലിയ തിരിച്ചടിയാക്കുന്നതാണ്. പാക് മാധ്യമങ്ങൾ തന്നെയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

വിസ നിരോധനം തുടക്കത്തിൽ ടൂറിസ്റ്റ് വിസകളിൽ മാത്രമായി പരിമിതപ്പെടുത്തിയിരുന്നെങ്കിലും പിന്നീട് ഇത് തൊഴിൽ വിസകളിലേക്കും വ്യാപിപ്പിച്ചക്കുകയുണ്ടായി. ഇമിഗ്രേഷൻ ഡിപ്പാർട്ട്‌മെന്റ് എൻട്രി പെർമിറ്റ് ആപ്ലിക്കേഷനുകൾ (രാജ്യത്തിന് പുറത്തുള്ള വ്യക്തികൾക്കായി) പുറത്തിറക്കിയ ഏറ്റവും പുതിയ സർക്കുലർ അനുസരിച്ച്, പുതിയ തൊഴിൽ വിസയ്ക്കും പുതിയ വിസിറ്റ് വിസയ്ക്കുമുള്ള അപേക്ഷകൾ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ താൽക്കാലികമായി നിർത്തിവയ്ക്കുകയാണ് .

ഈ മാസം 18 മുതലാണ് വിസ നിരോധനം പ്രാബല്യത്തിൽ വന്നിരിക്കുന്നത്. പാകിസ്താൻ കൂടാതെ ഇറാൻ, സിറിയ, സൊമാലിയ, അഫ്ഗാനിസ്താൻ, അൽജീരിയ, കെനിയ, ഇറാഖ്, ലെബനൻ, ട്യുനീഷ്യ, തുർക്കി, ലിബിയ, യെമൻ എന്നീ രാജ്യങ്ങളിലെ പൗരന്മാർക്കാണ് വിസ നൽകുന്നത് നിർത്തിവെച്ചത്

shortlink

Related Articles

Post Your Comments

Related Articles


Back to top button