KeralaLatest NewsNews

ഉപഭോക്താക്കള്‍ക്ക് കെഎസ്എഫിയിലുള്ള വിശ്വാസം നഷ്ടമാകുന്നു : റെയ്ഡില്‍ പുറത്തുവന്നിരിക്കുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍

തിരുവനന്തപുരം : ഉപഭോക്താക്കള്‍ക്ക് കെഎസ്എഫിയിലുള്ള വിശ്വാസം നഷ്ടമാകുന്നു, ഞെട്ടിയ്ക്കുന്ന വിവരങ്ങളാണ് വിജിലന്‍സ് റെയ്ഡില്‍ പുറത്തുവന്നിരിക്കുന്നത്. അതേസമയം, കെ.എസ്.എഫ്.ഇ യിലെ വിജിലന്‍സ് റെയ്ഡ് നടന്നത് വിജിലന്‍സ് സെക്രട്ടറി സഞ്ജയ്കൗളിന്റെ അറിവോടെയാണെന്നാണ് വിവരം. വെള്ളിയാഴ്ച നടന്ന റെയ്ഡ് ദിവസങ്ങള്‍ നീണ്ട രഹസ്യപരിശോധനയില്‍ ക്രമക്കേടുകള്‍ പൂര്‍ണ ബോധ്യമായതിനു ശേഷം.

Read Also : കെഎസ്എഫ്ഇ റെയ്ഡ്; വിശദീകരണം നൽകാതെ മുഖ്യമന്ത്രി, അതൃപ്തി പ്രകടിപ്പിച്ച് സിപിഐ മന്ത്രി രാജു

കെ.എസ്.എഫ്.ഇയുടെ നിലനില്‍പിനെത്തന്നെ ബാധിക്കുന്ന ക്രമക്കേടെന്ന ആമുഖത്തോടെയാണ് മിന്നല്‍ പരിശോധനയ്ക്ക് വിജിലന്‍സ് ആസ്ഥാനത്തു നിന്നും നിര്‍ദേശമെത്തിയത്. ക്രമക്കേടുകളെ കുറിച്ചുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടന്ന പരിശോധനയ്ക്ക് ശേഷമാണ് മിന്നല്‍ പരിശോധനയിലേക്ക് കടന്നത്. കൂടുതല്‍ ക്രമക്കേടു നടന്നെന്നു ബോധ്യപ്പെട്ട ശാഖകളെയാണ് പരിശോധനയ്ക്ക് തെരഞ്ഞെടുത്തതും. ചിട്ടിപ്പണം ട്രഷറിയില്‍ നിക്ഷേപിക്കുന്നില്ല, ചിട്ടിയില്‍ ക്രമക്കേട് നടത്തുന്നു, ബെനാമി പേരുകളില്‍ ഉദ്യോഗസ്ഥന്മാര്‍ ചിട്ടി പിടിയ്ക്കുന്നു, പൊള്ളച്ചിട്ടി നടത്തുന്നു, ചിട്ടിയിലൂടെ ചിലര്‍ കള്ളപ്പണം വെളുപ്പിക്കുന്നു, തുടങ്ങിയ അഞ്ച് ക്രമക്കേടുകള്‍ ബോധ്യപ്പെട്ടതായി യൂണിറ്റുകള്‍ക്ക് കൈമാറിയ റെയ്ഡ് ഉത്തരവില്‍ പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button