Latest NewsNewsIndia

മാധ്യമപ്രവർത്തകന്റെ അറസ്റ്റ്; ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കെയുഡെബ്ള്യുജെ

ദില്ലി: മാധ്യമപ്രവർത്തകൻ സിദ്ധീഖ് കാപ്പനെ യുപി പോലീസ് അറസ്റ്റ് ചെയ്ത സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കെയുഡെബ്ള്യുജെ രംഗത്ത് എത്തിയിരിക്കുന്നു. സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് മാധ്യമപ്രവർത്തകരുടെ സംഘടന ഈ ആവശ്യം ഉന്നയിച്ചത്.

പോലീസ് നിയമ വിരുദ്ധ നടപടികൾ സ്വീകരിച്ചത് അവർക്ക് കിട്ടിയ ചില നിർദേശങ്ങൾ പ്രകാരമാണെന്നും തൻ്റെ നിരപരാധിത്വം തെളിയിക്കാൻ സിദ്ധിഖ് കാപ്പൻ നുണ പരിശോധനയ്ക്ക് സമ്മതിച്ചിരുന്നുവെന്നും സംഘടന സുപ്രീംകോടതിയെ അറിയിക്കുകയുണ്ടായി. പോപ്പുലർ ഫ്രണ്ടുമായി സിദ്ധിഖീന് യാതൊരു ബന്ധവുമില്ല. അദ്ദേഹം ഒരു മുഴുവൻ സമയമാധ്യമപ്രവർത്തകനാണ്.

കസ്റ്റഡിയിൽ സിദ്ധീഖ് കാപ്പനെ പൊലീസ് മർദ്ദിച്ചുവെന്നും അദ്ദേഹത്തിന് മരുന്നുകളും നിഷേധിക്കുകയും ചെയ്തുവെന്നും സത്യവാങ്മൂലത്തിൽ ആരോപിക്കുകയാണ്. കസ്റ്റഡിയിൽ സിദ്ധീഖ് കാപ്പനെ ഉറങ്ങാൻ പോലും പൊലീസ് അനുവദിച്ചില്ല. യുപി സർക്കാർ വീഴ്ച മറച്ച് വയ്ക്കാൻ തെറ്റിദ്ധാരണജനകമായ സത്യവാങ്മൂലം നൽകിയെന്നും പത്രപ്രവർത്തക യൂണിയൻ ആരോപിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button