Latest NewsNewsInternational

കിമ്മിനും കുടുംബത്തിനും ചൈന കോവിഡ്19 വാക്‌സിന്‍ നല്‍കിയെന്ന് റിപ്പോര്‍ട്ട്

ചൈന ഏതു കമ്പനിയുടെ വാക്‌സിനാണ് നല്‍കിയതെന്നു വ്യക്തമല്ല

സോള്‍ : ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിനും കുടുംബത്തിനും കോവിഡ്19നുള്ള പരീക്ഷണ വാക്‌സിന്‍ ചൈന നല്‍കിയതായി റിപ്പോര്‍ട്ട്.
വാഷിങ്ടണിലെ സെന്റര്‍ ഫോര്‍ നാഷണല്‍ ഇന്റ്രസ്റ്റിലെ ഉത്തര കൊറിയന്‍ വിദഗ്ധനായ ഹാരി കസിയാനിസാണ് രണ്ട് ജാപ്പനീസ് രഹസ്യാന്വേഷണ വൃത്തങ്ങളെ ഉദ്ധരിച്ച് ഈ നിരീക്ഷണം നടത്തിയത്.

ചൈന ഏതു കമ്പനിയുടെ വാക്‌സിനാണ് നല്‍കിയതെന്നു വ്യക്തമല്ല. കിമ്മും കുടുംബവും വാക്‌സിന്‍ പരീക്ഷിച്ചതിനൊപ്പം ഉത്തര കൊറിയയുടെ വിവിധ ഉയര്‍ന്ന ഉദ്യോഗസ്ഥരും വാക്‌സിന്‍ സ്വീകരിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ രണ്ട് മൂന്ന് ആഴ്ചയ്ക്കു മുന്‍പായിരുന്നു വാക്‌സിന്‍ എടുത്തതെന്നും കസിയാനിസ് വ്യക്തമാക്കുന്നു.

കാന്‍സൈനോബയോ, സൈനോവാക് ബയോടെക് ലിമിറ്റഡ്, സൈനോഫ്രാം ഗ്രൂപ്പ് തുടങ്ങിയവരാണ് ചൈനയിലെ പ്രധാന വാക്‌സിന്‍ നിര്‍മ്മതാക്കള്‍. ചൈനയില്‍ പത്തുലക്ഷത്തിലധികം പേര്‍ക്ക് സൈനോഫ്രാമിന്റെ വാക്‌സിന്‍ നല്‍കിയതായി കമ്പനി വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഈ കമ്പനികളൊന്നും തന്നെ മനുഷ്യരിലെ മൂന്നാംഘട്ട പരീക്ഷണം നടത്തിയതിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടില്ല.

എന്നാല്‍, ഒരു പരീക്ഷണ വാക്‌സിന്‍ കിം പരീക്ഷിക്കുമോയെന്ന ചോദ്യവും ചിലര്‍ ഉയര്‍ത്തുന്നു. ചൈനീസ് വാക്‌സിന് അനുമതി ലഭിച്ചിട്ടുണ്ടെങ്കിലും ഒരു മരുന്നും പൂര്‍ണമല്ല. അതുകൊണ്ട് കിം ഈ പരീക്ഷണത്തിന് തയാറാകുമോയെന്ന് 2012ല്‍ ഉത്തര കൊറിയയില്‍ നിന്ന് ദക്ഷിണ കൊറിയയിലേക്കു രക്ഷപ്പെട്ട സാംക്രമിക രോഗ വിദഗ്ധനായ ചോയ് ജുങ്ഹുന്‍ സംശയം പ്രകടിപ്പിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button