Latest NewsKeralaNews

ബംഗാള്‍ ഉള്‍ക്കടലിലെ അതിതീവ്ര ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറി; ചുഴലിക്കാറ്റ് ഡിസംബര്‍ നാലിന് പുലര്‍ച്ചെ ഇന്ത്യന്‍ തീരം തൊടും

ന്യൂഡല്‍ഹി: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ‘ബുറെവി’ ചുഴലിക്കാറ്റ് ഡിസംബര്‍ നാലിന് പുലര്‍ച്ചെ കന്യാകുമാരിക്കും പാമ്പന്‍ കടലിടുക്കിനും ഇടയില്‍ തീരം തൊടും. കേരളത്തിന്റെ തെക്കന്‍ ഭാഗങ്ങളിലും, തമിഴ്നാട്ടിലും, പുതുച്ചേരിയിലും ആന്ധ്രാപ്രദേശിന്റെ തീരമേഖലകളിലും അടുത്ത ദിവസങ്ങളില്‍ ശക്തമായ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. തെക്കന്‍ കേരളത്തില്‍ കനത്ത ജാഗ്രത പ്രഖ്യാപിച്ചു.

Read Also : എഫ്ബി പ്രണയം, വീടുവിട്ട പെണ്‍കുട്ടി ചെന്നെത്തിയത് വന്‍ചതിക്കുഴിയിലേയ്ക്ക് : പെണ്‍കുട്ടിയെ സെക്‌സ് റാക്കറ്റിന് വില്‍ക്കാന്‍ ശ്രമം

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം നിലവില്‍ കന്യാകുമാരിക്ക് 860 കിലോമീറ്റര്‍ ദൂരെയാണു സ്ഥാനം. രാത്രിയോടെ ചുഴലിക്കാറ്റായി മാറിയ ‘ബുറെവി’ നാളെ വൈകിട്ടോടെ ശ്രീലങ്കന്‍ തീരം കടക്കും. തുടര്‍ന്നു തമിഴ്നാട് തീരത്തേയ്ക്കുനീങ്ങി വെള്ളിയാഴ്ച പുലര്‍ച്ചെ കന്യാകുമാരിക്കും പാമ്പനും ഇടയില്‍ തീരം തൊടുമെന്നാണു പ്രവചനം. ചുഴലിക്കാറ്റിന്റെ നിലവിലുള്ള വേഗം ഏതാണ്ട് മണിക്കൂറില്‍ 80 കിലോമീറ്ററോളമാണ്. ഈ ചുഴലിക്കാറ്റിന്റെ ഗതി ഇപ്പോഴും പൂര്‍ണമായും പ്രവചിക്കാനാവുന്നതല്ല. വരുന്ന ദിവസങ്ങളില്‍ വടക്കുപടിഞ്ഞാറന്‍ ദിശയില്‍ ശ്രീലങ്കന്‍ തീരപ്രദേശമായ ട്രിന്‍കോമാലീയിലൂടെ സഞ്ചരിച്ച്, ഇന്ത്യന്‍ തീരത്തേയ്ക്ക് അടുക്കാനാണ് സാധ്യതയെന്നാണ് വിലയിരുത്തല്‍.

തെക്കന്‍ തമിഴ്നാട്ടിലും, തെക്കന്‍ കേരളത്തിലും അടുത്ത രണ്ട് ദിവസം ശക്തമായ മഴ പെയ്യാന്‍ സാധ്യതയുണ്ട്. ഇത് മുന്നില്‍ക്കണ്ട് വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ സംസ്ഥാനസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത ദിവസങ്ങളില്‍ കടലില്‍ മീന്‍ പിടിക്കുന്നതില്‍ പൂര്‍ണമായ വിലക്കേര്‍പ്പെടുത്തും. പുറംകടലിലുള്ള എല്ലാ മത്സ്യത്തൊഴിലാളികളോടും തിരികെയെത്താന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. രണ്ട് മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകളുണ്ടായേക്കാം. 80 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിനും സാധ്യത. തിരുവനന്തപുരത്തടക്കം മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നില്ല. മറ്റ് ജാഗ്രതാ നിര്‍ദ്ദേശങ്ങളും അതേപടി നിലനില്‍ക്കുകയാണ്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ ഡിസംബര്‍ 3-ന് റെഡ് അലര്‍ട്ടായിരിക്കും. തെക്കന്‍ ജില്ലകളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണിത്. ഇതേദിവസം കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ഉണ്ട്. ചുഴലിക്കാറ്റിന് മുന്നോടിയായുള്ള പ്രീ സൈക്ലോണ്‍ വാച്ച് മുന്നറിയിപ്പും സംസ്ഥാനത്ത് നിലനില്‍ക്കുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button