Latest NewsNewsIndiaInternational

ആരോഗ്യ മേഖലയിൽ അഭിമാന നേട്ടം കൈവരിച്ച് ഇന്ത്യ

ന്യൂഡൽഹി : ആരോഗ്യ മേഖലയിൽ അഭിമാന നേട്ടവുമായി ഇന്ത്യ. രാജ്യത്തെ മലേറിയ കേസുകളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടാകുന്നതായാണ് റിപ്പോർട്ട്. ലോകാരോഗ്യ സംഘടന പുറത്തുവിട്ട ആഗോള മലേറിയ റിപ്പോർട്ടിലാണ് ആരോഗ്യമേഖലയിലെ ഇന്ത്യയുടെ നേട്ടം വ്യക്തമാക്കുന്നത്.

Read Also : ഇയര്‍ ഇന്‍ റിവ്യൂ 2020 : ഇന്റര്‍നെറ്റില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ തിരഞ്ഞത് ഇവരെ

കഴിഞ്ഞ 10 വർഷത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ വലിയ കുറവാണ് മലേറിയ രോഗികളുടെ എണ്ണത്തിൽ ഉണ്ടായിരിക്കുന്നത്. 2000 ൽ 20 മില്യൺ മലേറിയ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥാനത്ത് 2019 ൽ 5.6 മില്യൺ കേസുകൾ മാത്രമാണ് സ്ഥിരീകരിച്ചത്. ആഗോളതലത്തിൽ മലേറിയ കേസുകളുടെ എണ്ണം കുറയ്ക്കുന്നതിൽ വലിയ പങ്കാണ് ഇന്ത്യയ്ക്കുള്ളതെന്നും റിപ്പോർട്ടിൽ പറയുന്നു.

2019 ൽ 229 മില്യണായിരുന്നു ലോകത്തെ മലേറിയ കേസുകൾ. 4,09,000 പേർക്ക് ജീവൻ നഷ്ടമാകുകയും ചെയ്തു. 2018 ൽ 4,11,000 പേരാണ് മലേറിയ ബാധിച്ച് മരിച്ചത്. 2019 ആയപ്പോഴേക്കും മരണ നിരക്കിൽ നേരിയ കുറവ് വന്നിട്ടുണ്ട്. മലേറിയയെ തുടർന്ന് മരിക്കുന്നവരുടെ എണ്ണം ഇന്ത്യയിൽ കുറഞ്ഞതാണ് ആഗോളതലത്തിൽ കുറവ് രേഖപ്പെടുത്താൻ കാരണമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button