Latest NewsKeralaNews

ലോ ഫ്‌ളോര്‍ ബസുകളില്‍ നിരക്കിളവ് പ്രഖ്യാപിച്ച് കെ യു ആര്‍ ടി സി

കൊല്ലം : എ.സി.ലോഫ്‌ളോര്‍ ബസുകളില്‍ ചൊവ്വാഴ്ചമുതല്‍ മൂന്ന് ദിവസം യാത്രക്കാര്‍ക്ക് നിരക്കിളവ്. 25 ശതമാനം ഇളവാണ് യാത്രക്കാര്‍ക്ക് ലഭിക്കുക. കോവിഡ് ബാധയെത്തുടര്‍ന്ന് പൊതുഗതാഗത സംവിധാനത്തില്‍നിന്ന് അകന്നുനില്‍ക്കുന്ന യാത്രക്കാരെ ആകര്‍ഷിക്കാനുള്ള നടപടികളുടെ ഭാഗമായാണ് നിരക്കിളവ് നല്‍കുന്നത്.

Read Also : രാജ്യത്ത് കോവിഡ് വാക്‌സിൻ വിതരണത്തിനായുള്ള തയ്യാറെടുപ്പുകളാരംഭിച്ച് കേന്ദ്രസർക്കാർ

ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളിലാണ് യാത്രാനിരക്കില്‍ 25 ശതമാനം ഇളവ്. തിങ്കളാഴ്ച അവധിദിനമാണെങ്കില്‍ ചൊവ്വാഴ്ച ഇളവ് ലഭിക്കില്ല. സൂപ്പര്‍ ക്ലാസ് ബസുകളില്‍ ഇപ്പോള്‍ അനുവദിച്ചിരിക്കുന്ന ഇളവാണ് ചൊവ്വാഴ്ചമുതല്‍ ലോ ഫ്‌ളോര്‍ ബസുകളില്‍ക്കൂടി നിലവില്‍വരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button