KeralaLatest News

പാ​ല​ക്കാ​ട്ട് എൽഡിഎഫ് സ്ഥാ​നാ​ര്‍​ഥി​യു​ടെ മ​ക​ന്‍ ത​ല​യ്ക്കു വെ​ടി​യേ​റ്റു മ​രി​ച്ച​നി​ല​യി​ല്‍

പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട്ട് സ്ഥാ​നാ​ര്‍​ഥി​യു​ടെ മ​ക​ന്‍ ത​ല​യ്ക്കു വെ​ടി​യേ​റ്റു മ​രി​ച്ച​നി​ല​യി​ല്‍. ക​ന്നി​മാ​രി​യി​ലെ വ​നി​താ സ്ഥാ​നാ​ര്‍​ഥി ക​ല്യാ​ണി​ക്കു​ട്ടി​യു​ടെ​യും ക​ന്നി​മാ​രി കു​റ്റി​ക്ക​ല്‍​ച​ള്ള രാ​ജ​ന്‍റെ​യും മ​ക​ന്‍ അ​ജി​ത്തി​നെ​യാ​ണ് (31) വീ​ടി​ന​ക​ത്തു മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.മൃ​ത​ദേ​ഹ​ത്തി​ന​ടു​ത്തു​നി​ന്നു പോ​യ​ന്‍റ് 315 റൈ​ഫി​ള്‍ പോ​ലീ​സി​നു ല​ഭി​ച്ചു.

ആ​ത്മ​ഹ​ത്യ​യെ​ന്നാ​ണു പ്രാ​ഥ​മി​ക നി​ഗ​മ​ന​മെ​ങ്കി​ലും സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. രാ​ജ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് തോ​ക്ക്. ചി​റ്റി​ല്ല​ഞ്ചേ​രി​യി​ല്‍ സ്വ​കാ​ര്യ ഡി ​അ​ഡി​ക്ഷ​ന്‍ കേ​ന്ദ്ര​ത്തി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന അ​ജി​ത്ത് നാ​ലു​ദി​വ​സം മു​ന്പാ​ണ് വീ​ട്ടി​ലെ​ത്തി​യ​തെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.

read also: മലബാറിൽ ഇത്തവണ വനിതാ സ്ഥാനാര്‍ത്ഥികളുടെ പോസ്റ്ററുകളില്‍ സ്ഥാനാര്‍ത്ഥിക്ക് പകരം ഭർത്താക്കന്മാരില്ല

പ​ട്ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് പ​ത്താം​വാ​ര്‍​ഡി​ലെ എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​ണ് ക​ല്യാ​ണി​ക്കു​ട്ടി. ക​ല്യാ​ണി​ക്കു​ട്ടി​യും രാ​ജ​നും തി​ങ്ക​ളാ​ഴ്ച തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന് പോ​യി വൈ​കി​ട്ട് മ​ട​ങ്ങി​യെ​ത്തി​യ​പ്പോ​ഴാ​ണ് മ​ക​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ട​ത്. മീ​നാ​ക്ഷി​പു​രം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി വീ​ട് മു​ദ്ര​വ​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button