Latest NewsNewsIndia

‘രാജ്യം കത്തുമ്പോള്‍ മോദി വീണവായിക്കുന്നു’ ; ലേസര്‍ ഷോ ആസ്വദിക്കുന്ന പ്രധാനമന്ത്രിയെ വിമര്‍ശിച്ച് പ്രശാന്ത് ഭൂഷണ്‍

ന്യൂഡൽഹി : കാർഷിക ബില്ലിനെതിരെ രാജ്യത്ത് കർഷകരുടെ പ്രതിഷേധം കത്തി ഉയരുമ്പോൾ ദീപാവലി ആഘോഷ പരിപാടികളിൽ പങ്കെടുത്ത പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന അഭിഭാഷകൻ പ്രശാന്ത്​ ഭൂഷൺ. റോമ സാമ്രാജ്യം കത്തിയെരിയുമ്പോൾ നീറോ ചക്രവർത്തി വീണ വായിച്ചത് പോലെ രാജ്യം കത്തിയെരിയുമ്പോൾ വീണ വായിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്നും അദ്ദേഹം ട്വറ്ററിലൂടെ പറഞ്ഞു.

“തക്ക് ധിന ധിൻ! വിളക്കുകൾക്ക് വിട. ഇന്ത്യ കത്തുമ്പോള്‍ മോദി വീണവായിക്കുന്നു.” എന്നാണ് മോദിയുടെ ദീപാവലി ആഘോഷങ്ങളുടെ വീഡിയോ ട്വിറ്ററിൽ പങ്കുവച്ചു കൊണ്ട് പ്രശാന്ത് ഭൂഷന്‍ കുറിച്ചു.

 

വാരണാസിയിലെ ദേവ് ദീപാവലി ആഘോഷങ്ങുടെ ഭാഗമായി ലേസര്‍ ഷോയും ശിവ താണ്ഡവ സ്തുതിയും ആസ്വദിക്കുന്ന നരേന്ദ്രമോദിയുടെ വീഡിയോ അദ്ദേഹത്തിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ കഴിഞ്ഞദിവസമാണ് പങ്കുവച്ചിരുന്നത്. ഇതിനെതിരെയാണ് പ്രശാന്ത് ഭൂഷന്റെ പ്രതികരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button