CinemaLatest NewsNewsEntertainment

ഇപ്പോഴും പഴയ നൂറ്റാണ്ടിൽ ജീവിക്കുന്നവരാണ് തന്നെ വിമർശിക്കുന്നത്; പാർവതി കൃഷ്ണ

സിനിമകളിലൂടെയും സീരിയലുകളിലൂടെയും പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് നടിയും മോഡലും അവതാരകയുമായ പാർവതി ആർ കൃഷ്ണ. ഇപ്പോഴിതാ കുഞ്ഞതിഥിയുടെ വരവിനായി കാത്തിരിക്കുകയാണ് താരം. ഇതിനിടെ നിറവയറിൽ നൃത്തം ചെയ്യുന്ന പാർവതിയുടെ വീഡിയോ സോഷ്യൽ മീഡിയിൽ വൈറലായിരിക്കുകയാണ്. ഭർത്താവ് ബാലഗോപാലും ഒപ്പമുണ്ട്.

ഒൻപതാം മാസത്തിലെ പാർവതിയുടെ നൃത്തച്ചുവടുകൾക്ക് സന്തോഷവും പിന്തുണയുമായി നിരവധി പേരാണ് രംഗത്തെത്തിയത്. ഗർഭിണിയായിരിക്കെ ഡാൻസ് ചെയ്യുന്നത് നല്ല അനുഭവമാണെന്നാണ് പാർവതിയുടെ അഭിപ്രായം.

 

 

View this post on Instagram

 

A post shared by PARU….😊 (@parvathy_r_krishna)

എന്നാൽ പൂർണഗർഭിണിയായിരിക്കെ നൃത്തം ചെയ്യുന്നതിൽ ഉപദേശങ്ങളും വിമർശനങ്ങളും നൽകുന്നവരുമുണ്ട്. ശരീരത്തിന് ഉന്മേഷവും ഫെലിക്സിബിലിറ്റിയും ആണ് നൃത്തം നൽകുന്നതെന്നും വിമർശിക്കുന്നവർ ഇന്നും പഴയ നൂറ്റാണ്ടിൽ ആണ് ജീവിക്കുന്നതെന്ന് തോന്നുന്നുണ്ടെന്നുമാണ് പാർവതി നൽകുന്ന മറുപടി.

shortlink

Post Your Comments


Back to top button