Latest NewsNewsEntertainment

മൂവാറ്റുപുഴയില്‍ കോൺ​ഗ്രസ്സ് സ്ഥാനാര്‍ത്ഥിയെ പിന്തുണച്ച് നടൻ രമേഷ് പിഷാരടി

തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിച്ചത് നല്ല കാര്യമാനെന്നും ലീഡര്‍ഷിപ്പ് ക്വാളിറ്റി ഉള്ള ആളാണെന്നും വീഡിയോ സന്ദേശത്തില്‍ രമേശ് പിഷാരടി

സ്ഥാനാർഥിക്ക് പിന്തുണയുമായി നടൻ രമേഷ് പിഷാരടി, മൂവാറ്റുപുഴ നഗരസഭയിലേക്ക് മത്സരിക്കുന്ന കോണ്ഗ്രസ് സ്ഥാനാര്‍ഥിക്ക് വിജയാശംസകളുമായി എത്തി
യിരിക്കുകയാണ് നടനും സംവിധായകനുമായ രമേശ് പിഷാരടി .

മഹിളാ കോൺ​ഗ്രസ് എറണാകുളം ജില്ല ഐ ടി കോര്‍ഡിനേറ്റര്‍ കൂടിയാണ് ജോയ്സ് മേരി ആന്റണി. ജോയ്സ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിച്ചത് നല്ല കാര്യമാനെന്നും ലീഡര്‍ഷിപ്പ് ക്വാളിറ്റി ഉള്ള ആളാണെന്നും വീഡിയോ സന്ദേശത്തില്‍ രമേശ് പിഷാരടി. പ്രീത അജിയാണ് ഇവിടെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയായുള്ളത്.

പ്രശസ്ത നടന്‍ വിനായകന്‍ കഴിഞ്ഞ ദിവസം കൊച്ചിന്‍ കോര്‍പറേഷന്‍ എളമക്കര നോര്‍ത്ത് 33-ാം ഡിവിഷനില്‍ മത്സരിക്കുന്ന സിപിഐഎം ജില്ലാ കമ്മിറ്റിയംഗമായ അനില്‍കുമാറിന് പിന്തുണയുമായി രംഗത്ത് എത്തിയിരുന്നു.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button