Latest NewsNewsIndia

126 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി ബാറ്റയുടെ തലപ്പത്ത് ഇന്ത്യക്കാരന്‍

ന്യൂഡല്‍ഹി : 126 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി സ്വിസ് കമ്പനിയായ ബാറ്റയുടെ തലപ്പത്ത് ഇന്ത്യക്കാരന്‍. ബാറ്റ ഇന്ത്യയുടെ ചുമതല വഹിച്ചിരുന്ന സന്ദീപ് കദാരിയയെയാണ് ആഗോള ചുമതലയുള്ള ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി നിയമിച്ചത്. ചെരുപ്പ് നിര്‍മാണമേഖലയിലെ അതികായന്മാരായ ബാറ്റ 1894ലാണ് പ്രവര്‍ത്തനം ആരംഭിച്ചത്.

അഞ്ചുവര്‍ഷത്തിനു ശേഷം ചുമതല ഒഴിയുന്ന അലെക്‌സിസ് നാസര്‍ദിനു പകരമാണ് സന്ദീപ് കദാരിയയുടെ നിയമനം. ഐഐടി ഡല്‍ഹി, എക്‌സ്എല്‍ആര്‍ഐ ജംഷഡ്പുര്‍ എന്നിവിടങ്ങളില്‍ നിന്നായിരുന്നു ഉന്നത വിദ്യാഭ്യാസം. എക്‌സ്എല്‍ആര്‍ഐയില്‍ പിജിഡിഎം കോഴ്സില്‍ 1993 ബാച്ചിലെ ഗോള്‍ഡ് മെഡലിസ്റ്റാണ്. യുണിലിവറിലെയും വോഡാഫോണ്‍ ഇന്ത്യ ആന്‍ഡ് യൂറോപ്പിലെയും 24 വര്‍ഷത്തെ സേവനത്തിനു ശേഷം 2017ലാണ് സന്ദീപ് ബാറ്റയിലെത്തിയത്.

5,800ലേറെ റീട്ടെയില്‍ ഷോപ്പുകള്‍ രാജ്യത്ത് ബാറ്റക്ക് സ്വന്തമായുണ്ട്. അഞ്ച് ഭൂഖണ്ഡങ്ങളിലായി 22ലേറെ നിര്‍മാണ യൂണിറ്റുകളും കമ്പനിക്കുണ്ട്. 180 മില്യണ്‍ ജോഡി ഷൂവാണ് പ്രതിവര്‍ഷം ബാറ്റ കമ്പനി വില്‍ക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button