KeralaLatest NewsNews

കേരളക്കരയിലേക്ക് പ്രധാനമന്ത്രി; സ്വാഗതം ചെയ്ത് പിണറായി സര്‍ക്കാര്‍

കഴിഞ്ഞ 20നാണ് സന്ദേശം ലഭിച്ചത്. പ്രധാനമന്ത്രിയെ സ്വാഗതം ചെയ്യുന്നതായി തിരികെ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ചേര്‍ത്തല: കേരളം സന്ദർശിക്കാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. ആലപ്പുഴ ബൈപാസ് ഉദ്ഘാടനത്തിന്റെ ഭാഗമായാണ് പ്രധാനമന്ത്രി എത്തുന്നത്. ഉദ്ഘാടനത്തിന് എത്താന്‍ പ്രധാനമന്ത്രിക്കു താല്‍പര്യമുണ്ടെന്ന് അറിയിച്ച്‌ പ്രധാനമന്ത്രിയുടെ ഓഫിസില്‍ നിന്ന് ഇ- മെയില്‍ ലഭിച്ചെന്ന് മന്ത്രി ജി.സുധാകരന്‍ അറിയിച്ചു. കഴിഞ്ഞ 20നാണ് സന്ദേശം ലഭിച്ചത്. പ്രധാനമന്ത്രിയെ സ്വാഗതം ചെയ്യുന്നതായി തിരികെ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Read Also: കര്‍ഷക സമരം: കനേഡിയൻ പ്രധാനമന്ത്രിയുടെ പരാമര്‍ശം അനാവശ്യമെന്ന് ഇന്ത്യ

എന്നാൽ കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ളതാണ് ബൈപാസ് പദ്ധതി. അതിന്റെ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി എത്തുന്നത് സന്തോഷമുള്ള കാര്യമാണ്. പദ്ധതിക്ക് അതിലൂടെ കൂടുതല്‍ പ്രാധാന്യം ലഭിക്കുകയും ചെയ്യും. ബൈപാസിന്റെ പണി അവസാന ഘട്ടത്തിലാണ്. അവ പൂര്‍ത്തിയാക്കി ഈ മാസം അവസാനമോ ജനുവരിയിലോ കമ്മിഷന്‍ ചെയ്യാമെന്നാണ് ആലോചിക്കുന്നത്. ആദ്യ പദ്ധതിയില്‍ അപ്രോച്ച്‌ റോഡുകള്‍ വിഭാവനം ചെയ്തിരുന്നില്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ വന്ന ശേഷമാണ് അത്തരം പ്രശ്നങ്ങള്‍ പലതും പരിഹരിച്ചത്. ചെലവിന്റെ ഭൂരിഭാഗവും സംസ്ഥാന സര്‍ക്കാരാണ് വഹിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button