KeralaLatest NewsNews

ബുറേവി ചുഴലിക്കാറ്റ് : തിരുവനന്തപുരത്തെ 48 വില്ലേജുകൾക്ക് മുന്നറിയിപ്പ്

തിരുവനന്തപുരം : ബുറേവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരം ജില്ലയിലെ വില്ലേജുകളിൽ പ്രത്യേക ശ്രദ്ധ നൽകാൻ നിർദ്ദേശം. ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസയാണ് പ്രത്യേകം ശ്രദ്ധ നൽകാൻ അധികൃതരോട് നിർദ്ദേശിച്ചത്. 48 വില്ലേജുകളിൽ പ്രത്യേകം ശ്രദ്ധ ചെലുത്തണമെന്നാണ് നിർദ്ദേശം.

Read Also : ലൂയിസ് ഹാമില്‍ട്ടന് കോവിഡ് സ്ഥിരീകരിച്ചു

കരിംകുളം, കാഞ്ഞിരംകുളം, അതിയന്നൂർ, വെങ്ങാനൂർ, കുളത്തുമ്മൽ, കള്ളക്കാട്, ആര്യനാട്, വെള്ളനാട്, ഉഴമലയ്ക്കൽ , തൊളിക്കോട്, കോട്ടുകാൽ, പള്ളിച്ചൽ, മലയിൻകീഴ്, മാറനല്ലൂർ, കല്ലിയൂർ, വിളപ്പിൽ, വിളവൂർക്കൽ, കാരോട്, പാറശാല, തിരുപുറം, ചെങ്കൽ, കുളത്തൂർ, കൊല്ലയിൽ, ആനാവൂർ, പെരുങ്കടവിള, കീഴാറൂർ, ഒറ്റശേഖരമംഗലം, വാഴിച്ചൽ, അരുവിക്കര, ആനാട്, പനവൂർ, വെമ്പായം, കരിപ്പൂർ, തെന്നൂർ, കുരുപ്പുഴ, കോലിയക്കോട്, പാങ്ങോട്, കല്ലറ, കോട്ടുകാൽ, വള്ളറട, കരങ്കുളം, പുല്ലമ്പാറ, വാമനപുരം, പെരുമ്പഴുതൂർ, വിതുര, മണക്കാട്, അമ്പൂരി, മണ്ണൂർക്കര, എന്നി വില്ലേജുകളിലാണ് പ്രത്യേകം ശ്രദ്ധ നൽകാൻ ജില്ലാ കളക്ടർ ഉത്തരവിട്ടിരിക്കുന്നത്.

നിർദ്ദേശ പ്രകാരം വില്ലേജുകളിൽ റവന്യൂവകുപ്പിന്റെ പ്രത്യേക സംഘം നിരീക്ഷണം ആരംഭിച്ചു. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ താലൂക്ക് അടിസ്ഥാനത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ തുറന്നു.

shortlink

Related Articles

Post Your Comments


Back to top button