
കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിലടക്കം ഏറെ ഹിറ്റായ ചിത്രമായിരുന്നു വിരാട് കോഹ്ലി ഭാര്യയും നടിയുമായ അനുഷ്കയെ തല കുത്തനെപിടിച്ചു യോഗ ചെയ്യുന്നു എന്ന തലക്കെട്ടോടെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്.
ചില മുൻനിര പത്രങ്ങളടക്കം ഇത് വലിയ രീതിയിൽ ഒന്നാം പേജിലടക്കം പ്രസിദ്ധീകരിക്കുകയും ചെയ്തു, എന്നാൽ ഇത്തരത്തിൽ പൂർണ്ണ ഗർഭിണിയായ ഒരാൾ ചെയ്യരുത് എന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ഡോ സുൾഫി നൂഹു, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ കേരളത്തിലെ വൈസ് പ്രസിഡന്റാണ് ഡോ.സുള്‍ഫി നൂഹ്.
കുറിപ്പ് കാണാം…………
പ്രിയപ്പെട്ട കോഹ്ലി
——————————-
ഈ കവർ ഡ്രൈവ് വേണ്ടായിരുന്നു!
സ്വന്തം ഭാര്യയോട് ഈ ക്രൂരത പാടില്ലായിരുന്നു.
വിവിഎസ് ലക്ഷ്മണിനുശേഷം താങ്കളുടെ ക്രിക്കറ്റ് ഷോട്ടുകളാണ് മറ്റ് പലരെയും പോലെ , ഞാനും, ഏറ്റവും കൂടുതൽ ആസ്വദിച്ചത്.
ഈ ഷോർട്ട് വളരെ ക്രൂരമായിപ്പോയി.
ഭാര്യയോട് മാത്രമല്ല കുട്ടിയോടും.
ശരീരശാസ്ത്രം അല്പമെങ്കിലും പിടിപാടുള്ള ആരും ഇങ്ങനെ ഒരു വ്യായാമം ഗർഭിണിയായ സ്ത്രീകളിൽ ഉപദേശിക്കില്ലയെന്ന് ഉറപ്പ്.
ഈ ഫോട്ടോ കണ്ടു ഇതുപോലെ ഭാര്യയെ തലകുത്തി നിർത്തുന്ന അഭ്യാസം കാണിക്കുന്നവർ ഒന്നോർക്കണം.
ഭാര്യ ശിഷ്ടകാലം പാരാപ്ലീജിയ വന്ന് കട്ടിലിൽ തന്നെ കിടപ്പായേക്കാം.
കുട്ടിയുടെ ജീവൻ നഷ്ടപ്പെടാനും നല്ല സാദ്ധ്യത.
എന്നാലും കോഹ്ലി ഈ കവർ ഡ്രൈവ് വേണ്ടായിരുന്നു.
ഡോ സുൽഫി നൂഹു.
പ്രിയപ്പെട്ട കോഹ്ലി❗——————————-ഈ കവർ ഡ്രൈവ് വേണ്ടായിരുന്നു!സ്വന്തം ഭാര്യയോട് ഈ ക്രൂരത…
Posted by Drsulphi Noohu on Tuesday, December 1, 2020
Post Your Comments