Latest NewsNewsInternational

കോവിഡിനെ തുരത്തും, ലോകത്ത് ആദ്യത്തെ കോവിഡ് വാക്‌സീന് അനുമതി : വിതരണം ഉടന്‍

ലണ്ടന്‍: ഫൈസര്‍ വാക്‌സിന്‍ പൊതുജനങ്ങളില്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കി ബ്രിട്ടണ്‍ . അവസാന ഘട്ട പരീക്ഷണത്തില്‍ 95 ശതമാനം ഫലപ്രദമെന്ന് കണ്ടെത്തിയ ഫൈസറിന്റെ കൊവിഡ് വാക്സിനാണ് പൊതുജനങ്ങളില്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. ബ്രിട്ടണിലെ ആരോഗ്യസമിതിയായ മെഡിക്കല്‍ ആന്റ് ഹെല്‍ത്ത്‌കെയര്‍ പ്രോഡക്ട്സ് റെഗുലേറ്ററി ഏജന്‍സി വാക്സിന്‍ പൊതുജനങ്ങളില്‍ ഉപയോഗിക്കാം എന്ന് അനുമതി നല്‍കിയതോടെ കൊവിഡ് വാക്സിന്‍ പൊതുജനങ്ങളില്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കുന്ന ആദ്യ രാജ്യമായി മാറിയിരിക്കുകയാണ് യു.കെ.

Read Also : കൊവിഡ് വാക്സിന്‍ ലഭ്യമാകുന്നതു വരെ ഹജ്ജിന് നിയന്ത്രണം തുടരുമെന്ന് സൗദി അറേബ്യ

രണ്ട് കോടി ജനങ്ങളിലാണ് ആദ്യഘട്ടത്തില്‍ വാക്സിന്‍ നല്‍കുക. ഒരാള്‍ക്ക് രണ്ട് ഡോസ് വാക്സിന്‍ എന്ന കണക്കിന് നാല്പത് ദശലക്ഷം ഫൈസര്‍ വാക്സിന് രാജ്യം ഓര്‍ഡര്‍ നല്‍കിയിരിക്കുകയാണ്. ഇതില്‍ പത്ത് ദശലക്ഷം വാക്സിന്‍ ഉടനെ എത്തും. അമേരിക്കന്‍ മരുന്ന് നിര്‍മ്മാണ കമ്പനി ജര്‍മ്മന്‍ കമ്പനി ബയോ എന്‍ടെക്സിയുമായി ചേര്‍ന്നാണ് വാക്സിന്‍ വികസിപ്പിച്ചത്. വിവിധ പ്രായക്കാരില്‍ പരീക്ഷണം നടത്തിയെങ്കിലും ആരിലും ഇതുവരെ ഗുരുതര പ്രശ്നങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് കമ്പനി വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button