COVID 19Latest NewsUAENews

യുഎഇയില്‍ 1,285 പേര്‍ക്ക് കോവിഡ്; 4 മരണം

അബുദാബി : യുഎഇയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും കൊറോണ വൈറസ് രോഗ ബാധിതരായ 4 പേര്‍ കൂടി മരിച്ചു. ഇതോടെ ആകെ മരണം 580 ആയതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിക്കുകയുണ്ടായി. പുതുതായി 1,285 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചതായും 713 പേര്‍ കൂടി രോഗമുക്തി നേടിയതായും അറിയിക്കുകയുണ്ടായി. രാജ്യത്ത് ആകെ രോഗികളുടെ എണ്ണം 1,71,434 ആയി ഉയർന്നു. രോഗം ഭേദമായത്-1,56,380 പേർ ആണ്.

എന്നാൽ അതേസമയം രാജ്യത്ത് കോവിഡ് വാക്‌സീന്‍ എടുക്കുന്നതു നിര്‍ബന്ധിതമാക്കാന്‍ പദ്ധതിയില്ലെന്നു പൊതുജനാരോഗ്യ മന്ത്രാലയം അറിയിക്കുകയുണ്ടായി. രാജ്യത്ത് വാക്‌സീന്‍ വിതരണം തുടങ്ങിയാൽ സ്വീകരിക്കണോ വേണ്ടയോ എന്നത് പൊതുജനങ്ങള്‍ക്ക് തീരുമാനിക്കാമെന്ന് വാക്‌സിനേഷന്‍ വകുപ്പ് മേധാവി ഡോ.സോഹ അല്‍ ബെയ്ത് വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button