KeralaLatest NewsNews

ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർത്ഥി അന്തരിച്ചു

കണ്ണൂർ : ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർത്ഥി അന്തരിച്ചു. തില്ലങ്കേരി ഡിവിഷനിൽ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർഥി ജോർജ് കുട്ടി ഇരുമ്പുകുഴിയാണ് അന്തരിച്ചിരിക്കുന്നത്. 62 വയസായിരുന്നു ഇദ്ദേഹത്തിന്.

തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു ഉണ്ടായത്. ഹൃദയാഘാതമാണ് മരണകാരണം. കേരള കോൺഗ്രസ് ജോസഫ് വിഭാഗം കണ്ണൂർ ജില്ലാ സെക്രട്ടറിയാണ് ജോർജ് കുട്ടി ഇരുമ്പുകുഴി.

shortlink

Related Articles

Post Your Comments

Related Articles


Back to top button