Latest NewsNewsInternational

തീ​വ്ര​വാ​ദ​ വിരുദ്ധനയം: ഫ്രാ​ൻ​സി​ൽ മുസ്​ലിം പ​ള്ളി​ക​ൾ​ക്കെ​തി​രെ​യും ന​ട​പ​ടി

പാ​രി​സ്​: തീ​വ്ര​വാ​ദ​ത്തി​നെ​തി​രാ​യ നീ​ക്ക​ത്തിന്റെ പേ​രി​ൽ ഫ്രാ​ൻ​സി​ൽ മുസ്​ലിം പ​ള്ളി​ക​ൾ​ക്കെ​തി​രെ​യും ന​ട​പ​ടി എടുത്തിരിക്കുന്നു. ചി​ല പ​ള്ളി​ക​ൾ വി​ഘ​ട​ന​വാ​ദ​ത്തിന്റെ ഇ​ട​ങ്ങ​ളാ​വു​ക​യാ​ണെ​ന്ന്​ ആ​ഭ്യ​ന്ത​ര മ​ന്ത്രി ജെ​റാ​ൾ​ഡ്​ ഡ​ർ​മാ​നി​ൻ പ​റ​ഞ്ഞു.

ഇ​ങ്ങ​നെ സം​ശ​യ​മു​ന​യി​ൽ നി​ർ​ത്തി​യ 76 പ​ള്ളി​ക​ളു​ണ്ടെ​ന്ന്​ അ​ദ്ദേ​ഹം പറയുകയുണ്ടായി. വ​രും ദി​വ​സ​ങ്ങ​ളി​ൽ ഇ​വി​ടെ പ​രി​ശോ​ധ​ന​യു​ണ്ടാ​കും. ഉ​ന്ന​യി​ക്ക​പ്പെ​ടു​ന്ന ആ​രോ​പ​ണ​ങ്ങ​ൾ തെ​ളി​ഞ്ഞാ​ൽ അ​വ പൂ​​ട്ടേ​ണ്ടി​വ​രു​മെ​ന്നും മ​ന്ത്രി അറിയിക്കുകയുണ്ടായി.

തീ​വ്ര​വാ​ദ ചി​ന്താ​ഗ​തി​ക്കാ​രെ​ന്ന്​ ക​രു​തു​ന്ന 66 കു​ടി​യേ​റ്റ​ക്കാ​രെ നാ​ടുക​ട​ത്തി​യി​ട്ടു​ണ്ട്. ഇ​വ​ർ കൃ​ത്യ​മാ​യ രേ​ഖ​ക​ളി​ല്ലാ​ത്ത​വ​രാ​ണ്. യൂ​റോ​പ്പി​ൽ ഏ​റ്റ​വു​മ​ധി​കം മു​സ്​​ലിം ജ​ന​സം​ഖ്യ​യു​ള്ള രാ​ജ്യ​ങ്ങ​ളി​ലൊ​ന്നാ​ണ്​ ഫ്രാ​ൻ​സ്. ഈ​യ​ടു​ത്തു​ണ്ടാ​യ തീ​വ്ര​വാ​ദി ആ​ക്ര​മ​ണ​ങ്ങ​ളു​ടെ പേ​രി​ൽ സ​മു​ദാ​യാം​ഗ​ങ്ങ​​ളാ​കെ സം​ശ​യ​മു​ന​യി​ലാ​കു​​മോ എ​ന്ന ഭ​യം നി​ല​നി​ൽ​ക്കു​ന്നു​ണ്ടെ​ന്ന്​ ‘അ​ൽ ജ​സീ​റ’ റി​പ്പോ​ർ​ട്ട്​ ചെയ്യുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button