Latest NewsNewsIndia

ബുറെവി ചുഴലിക്കാറ്റ് ഉടൻ തമിഴ്നാട് തീരം തൊടുമെന്ന് മുന്നറിയിപ്പ്

ചെന്നൈ: ബുറെവി ചുഴലിക്കാറ്റ് ഉടൻ തമിഴ്നാട് തീരത്ത് എത്തും. രാമേശ്വരം കന്യാകുമാരി ഉൾപ്പടെ തെക്കൻ ജില്ലകളിൽ അതീവ ജാഗ്രതാ നിർദേശം നൽകി. ഒരു ലക്ഷത്തോളം പേരെ മാറ്റി പാർപ്പിച്ചിട്ടുണ്ട്. തീരമേഖലയിൽ കേന്ദ്രസേനയെ വിന്യസിച്ചു.

നിവാറിൻ്റെ ഭീതി ഒഴിഞ്ഞ് ദിവസങ്ങൾക്കകം ബുറെവി കൂടി എത്തുന്നതിൻ്റെ ആശങ്കയിലാണ് തമിഴ്നാട്. തൂത്തുക്കുടി തീരത്തോട് ചേർന്ന് കന്യാകുമാരിക്കും പാമ്പൻ തീരത്തിനുമിടയിൽ കര തൊടുമെന്നാണ് മുന്നറിയിപ്പ്. കര തൊടുമ്പോൾ 75 മുതൽ 85 കിമി വരെയാണ് വേഗമുണ്ടാവുക. ഇതിനാൽ കനത്ത നാശനഷ്ടങ്ങൾക്ക് സാധ്യതയില്ലെന്നാണ് സർക്കാർ വിലയിരുത്തൽ.

Related Articles

Post Your Comments


Back to top button