Latest NewsNewsEducation

ആരോഗ്യ സര്‍വകലാശാലയും മഹാത്മാഗാന്ധി സര്‍വകലാശാലയും നാളെ നടത്താനിരുന്ന പരീക്ഷകൾ മാറ്റി

തിരുവനന്തപുരം: ആരോഗ്യ സര്‍വകലാശാലയും മഹാത്മാഗാന്ധി സര്‍വകലാശാലയും നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചതായി അറിയിക്കുകയുണ്ടായി. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ്. നാളെ നടത്താനിരുന്ന പിഎസ്‍സി ലക്ചറർ ഗ്രേഡ് 1 റൂറൽ എഞ്ചിനീയറിംഗ് പരീക്ഷയും മാറ്റിവച്ചിട്ടുണ്ട്. ബുറേവി ചുഴലിക്കാറ്റിന്‍റെ സാഹചര്യത്തിൽ ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാ മുന്നറിയിപ്പ് നൽകിയതിനെ തുടര്‍ന്നാണ് പരീക്ഷ മാറ്റിയിരിക്കുന്നത്. പുതുക്കിയ തീയതിയും സമയവും പിന്നീട് അറിയിക്കും. നാളെ നടക്കുന്ന പിഎസ്‍സി അഭിമുഖ പരീക്ഷയും മാറ്റി. നാളെ ചേരാനിരുന്ന നിയമ സഭ എത്തിക്സ് കമ്മിറ്റിയും മാറ്റിയിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button