KeralaLatest NewsNews

വോട്ടെടുപ്പ് ദിവസം സർക്കാർ ഓഫീസുകള്‍ക്ക് അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ഘട്ടമായി നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ദിവസം ജില്ലകളിലെ സർക്കാർ ഓഫീസുകള്‍ക്ക് അവധി നൽകികൊണ്ട് ഉത്തരവ് ഇറക്കിയിരിക്കുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ എട്ടാം തീയതിയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കോട്ടയം. എറണാകുളം, തൃശൂർ,പാലക്കാട്, വയനാട് ജില്ലകളിൽ 10നാണ് അവധി. 14ന് മലപ്പുറം,കോഴിക്കോട്, കണ്ണൂർ,കാസർഗോഡ് ജില്ലകളിലാണ് അവധി നൽകുന്നത്. വോട്ടെടുപ്പ് ദിവസങ്ങളിൽ സ്വാകര്യ സ്ഥാപനത്തിലെ ജീവനക്കാർക്ക് ശമ്പളത്തോടെ അവധി നൽകണമെന്നും ഉത്തരവിൽ പറയുകയാണ്. സ്ഥാപനങ്ങള്‍ ശമ്പളത്തോടെ അവധി നൽകുന്നുണ്ടെന്ന കാര്യം ലേബർ കമ്മീഷണർ ഉറപ്പുവരുത്തണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button