KeralaLatest News

ഗര്‍ഭിണിയായ പശുവിനെ മോഷ്ടിച്ച്‌ ഇറച്ചിയാക്കി വിറ്റ അഞ്ചുപേര്‍ അറസ്റ്റില്‍

എ​ട്ട് മാ​സം മു​മ്പ് 25000 രൂ​പ​ക്കാ​ണ് കു​ഞ്ഞു​മോ​ന്‍ പ​ശു​വി​നെ വി​ല​ക്കു വാ​ങ്ങി​യ​ത്.​

ആലപ്പുഴ: എട്ടുമാസം ഗര്‍ഭിണിയായ പശുവിനെ തൊഴുത്തില്‍നിന്ന് അഴിച്ചിറക്കിക്കൊണ്ടുപോയി ഇറച്ചിയാക്കി വിറ്റ സംഭവത്തില്‍ അഞ്ചുപേര്‍ അറസ്റ്റില്‍. കേ​സി​ലെ ഒ​ന്നാം പ്ര​തി കാ​ക്കാ​ഴം കമ്പി​വ​ള​പ്പി​ല്‍ അനീഷ് (30), ആ​ല​പ്പു​ഴ വെ​ള്ള​ക്കി​ണ​ര്‍ ത​പാ​ല്‍ പ​റ​മ്പിൽ ക​ബീ​ര്‍ (52), കാ​ക്കാ​ഴം പു​തു​വ​ല്‍ വീ​ട്ടി​ല്‍ ഹാ​രി​സ് (35) എ​ന്നി​വ​രാ​ണ് ഇന്നു അ​റ​സ്റ്റി​ലാ​യ​ത്.​

വ​ഴി​ച്ചേ​രി ചാ​വ​ടി വീ​ട്ടി​ല്‍ നി​ന്ന് അ​മ്പ​ല​പ്പു​ഴ വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് അ​ഞ്ചാം വാ​ര്‍​ഡി​ല്‍ നൗ​ഷാ​ദി​ന്‍റെ വീ​ട്ടി​ല്‍ വാ​ട​ക​ക്കു താ​മ​സി​ക്കു​ന്ന സി​ദ്ദീ​ക്ക് (30), ഇ​യാ​ളു​ടെ സു​ഹൃ​ത്തു​ക്ക​ളാ​യ അ​മ്പ​ല​പ്പു​ഴ തെ​ക്ക് പ​ഞ്ചാ​യ​ത്ത് പു​തു​വ​ല്‍ വീ​ട്ടി​ല്‍ അ​ന്‍​സി​ല്‍ (32), കാ​ക്കാ​ഴം ക​മ്പി​​വ​ള​പ്പി​ല്‍ ദേ​വ​ന്‍ (29) എ​ന്നി​വ​ര്‍ നേ​ര​ത്തെ അ​റ​സ്റ്റി​ലാ​യി​രു​ന്നു.

read also: സൗന്ദര്യം ശാപമായതിനെക്കുറിച്ച് നടന്‍ ദേവന് പറഞ്ഞത് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ

സംഭവത്തെക്കുറിച്ച്‌ പൊലീസ് പറയുന്നത് ഇങ്ങനെ, ഒ​രാ​ഴ്ച മു​മ്പ് പു​ല​ര്‍​ച്ചെ​യാ​യി​രു​ന്നു പ്രതികള്‍ പശുവിനെ മോ​ഷ്ടിച്ചത്. പു​ന്ന​പ്ര തെ​ക്ക് പ​ഞ്ചാ​യ​ത്ത് ഏ​ഴാം വാ​ര്‍​ഡ് പ​ത്തി​ല്‍​ച്ചി​റ വീ​ട്ടി​ല്‍ കു​ഞ്ഞു​മോ​ന്‍റെ നി​ര്‍​മ്മാ​ണം നട​ക്കു​ന്ന വീ​ട്ടി​ല്‍ നി​ന്ന് ജ​ഴ്‌​സി ഇ​ന​ത്തി​ല്‍​പ്പെ​ട്ട എ​ട്ടു മാ​സം ഗര്‍ഭിണിയായ പ​ശു​വി​നെ​യാ​ണ് മൂന്നുപേര്‍ ചേ​ര്‍​ന്ന് മോ​ഷ്ടി​ച്ചത്.

അ​നീ​ഷി​ന്‍റെ പു​റ​ക്കാ​ടു​ള്ള അറവുശാലയില്‍ എത്തിച്ച്‌ വെ​ട്ടി വി​ൽക്കുകയായിരുന്നു. എ​ട്ട് മാ​സം മു​മ്പ് 25000 രൂ​പ​ക്കാ​ണ് കു​ഞ്ഞു​മോ​ന്‍ പ​ശു​വി​നെ വി​ല​ക്കു വാ​ങ്ങി​യ​ത്.​ കാറിലെത്തിയ ഇ​വ​ര്‍ വ​ഴി​വി​ള​ക്കു​ക​ള്‍ കെ​ടു​ത്തി​യാ​ണ് പ​ശു​വി​നെ ക​ട​ത്തി​കൊ​ണ്ടു പോ​യ​ത്.

shortlink

Post Your Comments


Back to top button