Latest NewsNewsIndia

ഭോപ്പാൽ ദുരന്തബാധിതർക്ക് സ്മാരകം നിർമിക്കാനൊരുങ്ങി മധ്യപ്രദേശ്‌ സർക്കാർ

ഭോപ്പാൽ : ഭോപ്പാൽ ദുരന്തബാധിതർക്കായി സ്മാരകം നിർമ്മിക്കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. ഭോപ്പാൽ ദുരന്തത്തിൽ വിഷവാതകം ശ്വസിച്ച് മരണപ്പെട്ടവർക്ക് ആദരാജ്ഞലികൾ അർപ്പിക്കാനായി സംസ്ഥാന സർക്കാർ സംഘടിപ്പിച്ച സർവ്വമത സമ്മേളനത്തിൽ വെച്ചാണ് ശിവരാജ് സിംഗ് ചൗഹാൻ ഇക്കാര്യം പറഞ്ഞത്.

ലോകത്തിലെ ഒരു നഗരവും ഭോപ്പാൽ പോലെയാകാൻ പാടില്ലെന്ന് സ്മാരകം നമ്മെ ഓർമ്മിപ്പിക്കുമെന്ന് ശിവരാജ് സിംഗ് ചൗഹാൻ വ്യക്തമാക്കി. വിഷവാതക ചോർച്ചയിൽ ഭർത്താക്കന്മാരെ നഷ്ടമായ വിധവകൾക്ക് 1,000 രൂപാ പെൻഷൻ നൽകുന്നത് പുനരാരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഭോപ്പാൽ ദുരന്തത്തിന്റെ 36 -ാം വാർഷികത്തോട് അനുബന്ധിച്ചാണ് മധ്യപ്രദേശ് സർക്കാരിന്റെ ഈ പ്രഖ്യാപനം. 2019 ൽ കോൺഗ്രസ് നിർത്തിവെച്ച പെൻഷനാണ് വീണ്ടും നൽകുന്നത്. ഭോപ്പാൽ ദുരന്തത്തിൽ ഭർത്താവിനെ നഷ്ടമായ സ്ത്രീകളിൽ പലരും ഇന്ന് രോഗങ്ങളാൽ വലയുകയാണ്. വളരെയധികം കഷ്ടത അനുഭവിക്കുന്ന അവർക്ക് സഹായം ആവശ്യമാണെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button