KeralaLatest NewsNews

രഹസ്യം പരസ്യമായി; ധനമന്ത്രിയുടെ വിശദീകരണം എത്തിക്‌സ് കമ്മറ്റിക്ക് വിട്ട് സ്പീക്കര്‍; കേരള ചരിത്രത്തില്‍ ആദ്യം

സഭയില്‍ വെയ്ക്കും മുമ്പ് സിഎജി റിപ്പോര്‍ട്ട് പുറത്തുവന്നത് സഭാംഗങ്ങളുടെ അവകാശലംഘനമാണെന്നും വി.ഡി. സതീശന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

തിരുവനന്തപുരം: സിഎജി റിപ്പോര്‍ട്ട് പുറത്തുവിട്ടതുമായി ബന്ധപ്പെട്ട വിഷയത്തില്‍ ധനമന്ത്രി തോമസ് ഐസക്കിന്റെ വിശദീകരണം എത്തിക്‌സ് കമ്മറ്റിക്ക് വിട്ട് സ്പീക്കര്‍. സംസ്ഥാന ചരിത്രത്തിലാദ്യമായാണ് ഒരു മന്ത്രിക്കെതിരായ അവകാശ ലംഘന നോട്ടീസ് നിയമസഭാ എത്തിക്സ് കമ്മിറ്റിയ്ക്ക് വിടുന്നത്. എന്നാൽ സിഎജി റിപ്പോര്‍ട്ട് ചോര്‍ത്തിയെന്ന ധനമന്ത്രിക്കെതിരായ അവകാശലംഘനത്തിന് പ്രതിപക്ഷം നല്‍കിയ പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയാണ് സ്പീക്കര്‍ വിഷയം എത്തിക്സ് കമ്മറ്റിക്ക് മുമ്പാകെ വിട്ടത്. പ്രതിപക്ഷത്ത് നിന്നും വി.ഡി. സതീശനാണ് സ്പീക്കര്‍ക്ക് പരാതി നല്‍കിയത്.

ഭരണഘടനാ സ്ഥാപനത്തിന്റെ രഹസ്യം പരസ്യമാക്കിയെന്നും സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നുമായിരുന്നു പരാതിയില്‍ പറഞ്ഞത്. ഗവര്‍ണര്‍ക്ക അയയ്‌ക്കേണ്ട സിഎജി റിപ്പോര്‍ട്ട് ചോര്‍ത്തിയെന്നും മാധ്യമങ്ങളിലടക്കം അതിന്റെ വിശദാംശങ്കള്‍ പങ്കുവെച്ചെന്നും അവകാശലംഘന പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. സഭയില്‍ വെയ്ക്കും മുമ്പ് സിഎജി റിപ്പോര്‍ട്ട് പുറത്തുവന്നത് സഭാംഗങ്ങളുടെ അവകാശലംഘനമാണെന്നും വി.ഡി. സതീശന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Read Also: കേരളത്തിന് കേന്ദ്രത്തിന്റെ പിന്തുണ; ഉറപ്പ് നൽകി പ്രധാനമന്ത്രി

അതേസമയം ഇക്കാര്യത്തില്‍ തനിക്ക് തെറ്റുപറ്റിയ കാര്യം നേരത്തേ ധനമന്ത്രി സമ്മതിച്ചിരുന്നു. സിഎജി റിപ്പോര്‍ട്ട് കരടാണെന്ന് കരുതിയാണ് പുറത്തുവിട്ടതെന്നായിരുന്നു മറുപടി. സംഭവത്തില്‍ പിഴവ് പറ്റിയിട്ടുണ്ടോ എന്ന കാര്യം ഇനി എത്തിക്‌സ് കമ്മറ്റി പരിശോധിക്കും. ഇക്കാര്യത്തില്‍ നേരത്തേ ധനമന്ത്രി സ്പീക്കര്‍ക്ക് മുന്നിലെത്തി വിശദീകരണം നല്‍കിയിരുന്നു. സിഎജി റിപ്പോര്‍ട്ട് സംബന്ധിച്ച വിവാദം ജനങ്ങളുടെ മുന്നില്‍ എത്തിക്കുക എന്നത് സിപിഎമ്മിന്റെ രാഷ്ട്രീയ തീരുമാനം കൂടിയായിരുന്നു.

ഈ വിഷയത്തില്‍ ഇപ്പോള്‍ തന്നെ ധനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് രംഗത്ത് വന്നിരിക്കുന്ന പ്രതിപക്ഷം അടുത്തു തന്നെ തുടങ്ങാനിരിക്കുന്ന നിയമസഭാ സമ്മേളനത്തിലും വിഷയം ചര്‍ച്ച ചെയ്‌തേക്കും. പിന്നാലെ വരുന്ന തെരഞ്ഞെടുപ്പിലും വിഷയം നിര്‍ണ്ണായകമാകും. കഴിഞ്ഞ ദിവസമാണ് സംഭവത്തില്‍ ധനമന്ത്രി തോമസ് ഐസക് സ്പീക്കര്‍ക്ക് വിശദീകരണം നല്‍കിയത്. ഇത് സിഎജിയുടെ കരട് റിപ്പോര്‍ട്ടാണ് എന്ന് കരുതിയാണ് പുറത്തുവിട്ടതെന്നാണ് ഐസക്കിന്റെ വിശദീകരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button