Latest NewsNewsIndia

എത്രയും വേഗം നിയമങ്ങൾ പിൻവലിച്ച് കേന്ദ്ര സർക്കാർ കർഷരോട് മാപ്പുപറയണം; രാജസ്ഥാൻ മുഖ്യമന്ത്രി

ജയ്പുർ : കേന്ദ്രസർക്കാരിന്റെ പുതിയ മൂന്ന് കാർഷിക നിയമങ്ങളും എത്രയും വേഗം പിൻവലിക്കണമെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്. രാജ്യതലസ്ഥാനത്തെ കർഷക പ്രക്ഷോഭം ഒമ്പതാം ദിവസവും ശക്തമായി തുടരുന്ന സാഹചര്യത്തിലാണ് പ്രതികരണവുമായി അശോക് ഗെലോട്ട് രംഗത്തെത്തിയിരിക്കുന്നത്.

കർഷരോടുള്ള മോശം പെരുമാറ്റത്തിന് കേന്ദ്രം മാപ്പു പറയണമെന്നും അദ്ദേഹം പറഞ്ഞു.
കാർഷിക നിയമങ്ങൾ കൊണ്ടുവരുമ്പോൾ കേന്ദ്രം ആരുമായും ചർച്ച നടത്തിയിട്ടില്ല. അതുകൊണ്ടാണ് രാജ്യത്തെ മുഴുവൻ കർഷകരും ഇപ്പോൾ റോഡുകളിൽ പ്രതിഷേധിക്കുന്നതെന്നും അശോക് ഗെലോട്ട് വ്യക്തമാക്കി.

കർഷക ആവശ്യങ്ങൾ ധരിപ്പിക്കാൻ രാഷ്ട്രപതിയെ കാണാൻ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങും കോൺഗ്രസ് ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളും അനുമതി ചോദിച്ചിട്ടും നൽകിയില്ല. ജനാധിപത്യത്തിൽ പരസ്പര ചർച്ചകൾ എപ്പോഴും ആവശ്യമാണ്. അത് സംഭവിച്ചിരുന്നെങ്കിൽ പ്രതിഷേധം നടക്കില്ല. സാധാരണക്കാർക്ക് കഷ്ടപ്പെടേണ്ടി വരില്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button