Latest NewsNewsIndiaInternational

വിജയ്​ മല്യയുടെ 14 കോടിയുടെ സ്വത്തുക്കൾ എൻഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടി

ന്യൂഡല്‍ഹി : ഇന്ത്യയിലെ ബാങ്കുകളുടെ കണ്‍സോഷ്യത്തില്‍ നിന്ന്​ വായ്​പയെടുത്ത്​ മുങ്ങിയ വിജയ്​ മല്യയുടെ 1.6 മില്യണ്‍ യൂറോയുടെ ആസ്​തി കണ്ടുകെട്ടി. എന്‍ഫോഴ്​സ്​മെന്‍റ്​ ഡയറക്​ടറേറ്റിന്റേതാണ് ​ നടപടി.

Read Also : “വിശ്വാസികളല്ലാത്തവർ വോട്ട് ചോദിച്ചുവരേണ്ടതില്ല” ; വീടുകളിൽ പോസ്റ്ററുകൾ പതിപ്പിച്ച് ഹിന്ദുവിശ്വാസികൾ

ഫ്രാന്‍സിലെ എഫ്​.ഒ.സി.എച്​ 32 അവന്യുവിലെ മല്യയുടെ ഉടമസ്ഥതയിലുള്ള കെട്ടിടമാണ്​ കണ്ടുകെട്ടിയത്​. എന്‍ഫോഴ്​സ്​മെന്‍റ്​ ഡയറക്​ടറേറ്റിന്റെ നിര്‍ദേശപ്രകാരം ഫ്രാന്‍സിലെ അന്വേഷണ ഏജന്‍സിയുടേതാണ്​ നടപടി.

കിങ്​ ഫിഷര്‍ എയര്‍ലൈന്‍സിനെതിരെ സി.ബി.ഐ രജിസ്​റ്റര്‍ ചെയ്​ത കേസിലാണ്​ ഇ.ഡിയുടെ നടപടി. 2016 ജനുവരിയില്‍ മല്യയുടെ ഉടമസ്ഥതയിലുള്ള സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ഉത്തരവുണ്ടായിരുന്നു. നേരത്തെ വിജയ്​ മല്യയെ ഇന്ത്യക്ക്​ കൈമാറാന്‍ യു.കെയിലെ കോടതി ഉത്തരവിട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button