KeralaNattuvarthaLatest NewsNews

ഇത് ‘കുമ്പിടി’യോ?; കുമ്മനോട്ട് എൽ.ഡി.എഫിനും യു.ഡി.എഫിനും ഒരു സ്ഥാനാർത്ഥി!

പോസ്റ്ററുകളിൽ ‘കുട‘ ചൂടി നിൽക്കുന്ന അമ്മിണിയെ കണ്ടാൽ ആരുമൊന്ന് അമ്പരക്കും. ഇതെന്ത് കഥ?!.

തദ്ദേശ തെരഞ്ഞെടുപ്പ് പ്രചരണം കൊഴുക്കുകയാണ്. പേരുകൾ കൊണ്ടും ചിഹ്നം കൊണ്ടും വ്യത്യസ്തരായ സ്ഥാനാർത്ഥികളെ ഇതിനോടകം കണ്ടു കഴിഞ്ഞു. ഇക്കൂട്ടത്തിൽ അമ്മിണി രാഘവനുമുണ്ട്. കിഴക്കമ്പലം പഞ്ചായത്തിലെ ഏഴാം വാർഡ് ആയ കുമ്മനോട്ടെ സ്ഥാനാർത്ഥിയാണ് അമ്മിണി.

ഇവിടെ എൽ.ഡി.എഫിനും യു.ഡി.എഫിനും അമ്മിണിയാണ് സ്ഥാനാർത്ഥിയെന്ന തരത്തിലുള്ള പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടതാണ് എല്ലാത്തിന്റെയും തുടക്കം.പോസ്റ്ററുകളിൽ ‘കുട‘ ചൂടി നിൽക്കുന്ന അമ്മിണിയെ കണ്ടാൽ ആരുമൊന്ന് അമ്പരക്കും. ഇതെന്ത് കഥ?!. വാട്ട്സാപ്പിൽ ആണ് ഇത്തരം പോസ്റ്ററുകൾ അധികവും.

അമ്മിണി ശരിക്കും എൽ.ഡി.എഫ് സ്ഥാനാർത്ഥി ആണ്. യു.ഡി.എഫ് പിന്തുണയോട് കൂടി മത്സരിക്കുന്ന സ്ഥാനാർത്ഥി. ഇടത് വലത് മുന്നണികളുടെ രഹസ്യ കൈകോർക്കലാണ് ഇത് വ്യക്തമാക്കുന്നതെന്ന ആരോപണം ഇതിനോടകം ഉയർന്നു കഴിഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button