Latest NewsNewsInternational

മുസ്ലീം രാജ്യങ്ങളിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്ന് പൗരന്‍മാര്‍ക്ക് നിര്‍ദേശം നല്‍കി ഇസ്രയേല്‍

ജറുസലേം : ആണവശാസ്ത്രജ്ഞന്‍ മൊഹ്‌സിന്‍ ഫക്രിസാദെ കൊല്ലപ്പെട്ടതിനു ഇറാന്‍ തിരിച്ചടി നല്‍കുമെന്നുള്ള വെല്ലുവിളി മുഴക്കിയതിന്റെ ഭാഗമായാണ് മുസ്ലീം രാജ്യങ്ങളിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്ന് ഇസ്രയേല്‍ പൗരന്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയത്.

Read Also : പ്ലസ് ടു വിദ്യാര്‍ഥികള്‍ ക്ലാസ് മുറിയില്‍വെച്ച്‌ വിവാഹിതരായി ; വീഡിയോ വൈറൽ

യുഎഇ, ബഹ്‌റൈനിന്‍, ജോര്‍ജിയ, തുര്‍ക്കി, ഇറാഖിന്റെ കുര്‍ദിഷ് മേഖലകള്‍, അഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലേക്ക് പോകരുതെന്നാണ് പൗരന്‍മാര്‍ക്ക് ഇസ്രയേല്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇറാന്റെ ഭീഷണികള്‍ വിലപ്പോകില്ലെന്നും എന്തിനെയും നേരിടാന്‍ ഇസ്രയേല്‍ തയാറാണെന്നും പ്രസിഡന്റ് ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

അതേസമയം, ഇറാന്‍ തീരത്തേക്ക് അമേരിക്ക യുദ്ധക്കപ്പലുകള്‍ നീക്കിയിട്ടുണ്ട്. ഇസ്രയേലിന്റെ രഹസ്യാന്വേഷണ വിഭാഗമായ മൊസാദ് ആണ് കൊലയ്ക്കു പിന്നിലെന്നാണ് ഇറാന്റെ വാദം. അങ്ങനെയെങ്കില്‍ ഇസ്രയേലിനു നേരേ ഏതെങ്കിലും ഒരു തരത്തില്‍ നീക്കമുണ്ടായാല്‍ കനത്ത തിരിച്ചടി ലഭിക്കുമെന്ന താക്കീതുമായാണു യുഎസിന്റെ പടനീക്കം. ഇസ്രയേലിന്റെ വാക്കിനു വഴങ്ങിയാണ് ട്രംപിന്റെ നീക്കമെന്നാണ് റിപ്പോര്‍ട്ട്. ഏതെങ്കിലും തരത്തില്‍ ഇറാന്‍ തിരിച്ചടിക്കു മുതിര്‍ന്നാല്‍ ഇറാന്റെ ആണവ പരീക്ഷണ കേന്ദ്രങ്ങള്‍ തകര്‍ക്കാനാണ് തീരുമാനമെന്നും വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button