Latest NewsUAENews

യുഎഇയില്‍ കനത്ത മഴയ്ക്ക് സാധ്യത

അബുദാബി: ഞായറാഴ്‍ച മുതലുള്ള ദിവസങ്ങളില്‍ യുഎഇയുടെ വിവിധ പ്രദേശങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുന്നു. ഞായര്‍ മുതല്‍ ചൊവ്വ വരെയുള്ള ദിവസങ്ങളില്‍ മഴയ്ക്ക് പുറമെ അന്തരീക്ഷ താപനില താഴാനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.

ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ചെറിയ തോതിലുള്ള മഴയ്ക്കും മൂടല്‍ മഞ്ഞിനുമുള്ള സാധ്യതയും ഉള്ളതായി അറിയിക്കുകയുണ്ടായി. തുറസായ സ്ഥലങ്ങളില്‍ പൊടിക്കാറ്റിന് സാധ്യതയുണ്ട്. അറബിക്കടലും ഒമാന്‍ കടലും പ്രക്ഷുബ്‍ധമായിരിക്കും. ദൂരക്കാഴ്‍ച കുറയുമെന്നതിനാല്‍ വാഹനങ്ങള്‍ ഓടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button