COVID 19Latest NewsUAENews

യുഎയിൽ ഇന്ന് 1,214 പേര്‍ക്ക് കൂടി കോവിഡ്; മൂന്ന് മരണം

അബുദാബി: യുഎഇയില്‍ ഇന്ന് 1,214 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗം ബാധിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിക്കുകയുണ്ടായി. ചികിത്സയിലായിരുന്ന 670 പേര്‍ രോഗമുക്തരാവുകയും ചെയ്യുകയുണ്ടായി. എന്നാൽ അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് മൂന്നുപേര്‍ കൂടി കൊറോണ വൈറസ് രോഗം ബാധിച്ച് മരിച്ചതായി അറിയിക്കുകയുണ്ടായി.

83,146 കൊറോണ വൈറസ് പരിശോധനകളാണ് യുഎഇയിലുടനീളം കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തുകയുണ്ടായത്. രാജ്യത്ത് ഇതുവരെ കൊറോണ വൈറസ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 175,276 ആയി ഉയർന്നു. ഇവരില്‍ 158,498 പേരാണ് ഇതിനോടകം രോഗമുക്തരായത്. 589 കൊറോണ വൈറസ് മരണങ്ങളും രാജ്യത്ത് ഉണ്ടായി. നിലവില്‍ 16,189 കൊറോണ വൈറസ് രോഗികളാണ് രാജ്യത്തുള്ളത്.

shortlink

Post Your Comments


Back to top button