KeralaLatest NewsNews

തദ്ദേശ തെരഞ്ഞെടുപ്പ്; മുളിയാര്‍ പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ സി.പി.എമ്മും സി.പി.ഐയും നേർക്ക് നേർ പോരാട്ടം

കാസര്‍കോട് ജില്ലയിൽ മുളിയാര്‍ പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ ഇത്തവണ മത്സരം അരിവാള്‍ ചുറ്റിക നക്ഷത്രവും അരിവാള്‍ നെല്‍ക്കതിരും തമ്മില്‍. തദ്ദേശ തെരഞ്ഞെടുപ്പിൽ സി.പി.എമ്മും സി.പി.ഐയും പരസ്പരം മത്സരിക്കരുതെന്ന് സംസ്ഥാന നേതാക്കളുടെ നിര്‍ദ്ദേശം നിലനില്‍ക്കെ തന്നെയാണ് ജില്ലാ നേതാക്കളുടെ പിന്തുണയോടെ പാര്‍ട്ടി ചിഹ്നത്തിലുള്ള മത്സരം. വാര്‍ഡിലേത് സൗഹൃദമത്സരമെന്നാണ് നേതാക്കൾ വിശദീകരണം നൽകുന്നത്.

സ്ഥലം കാസര്‍കോട് മുളിയാര്‍ പഞ്ചായത്തിലെ ഒന്നാം വാര്‍ഡ്. അരിവാള്‍ നെല്‍ക്കതിര്‍ അടയാളത്തില്‍ സ്ഥാനാര്‍ഥി വോട്ടു ചോദിക്കുന്ന തിരക്കിലാണ്. എതിര്‍സ്ഥാനാര്‍ഥി അരിവാള്‍ ചുറ്റിക നക്ഷത്രത്തിലും വോട്ട് ചോദിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button