KeralaLatest NewsNews

കട്ടപ്പന മുനിസിപ്പാലിറ്റിയില്‍ വിജയത്തിന്റെ വെന്നിക്കൊടി പാറിക്കാനൊരുങ്ങി എന്‍ഡിഎ

കട്ടപ്പന: ഹൈറേഞ്ചിന്റെ മുഖമായ കട്ടപ്പന മുനിസിപ്പാലിറ്റിയുടെ രൂപീകരണത്തിന് ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ തന്നെ എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ രണ്ടിടത്ത് വിജയക്കൊടി പാറിച്ചിരുന്നു. 29, 30 വാര്‍ഡുകളായിരുന്നു ഇവ. ഹൈറേഞ്ചില്‍ പാര്‍ട്ടിക്ക് വേരോട്ടം കുറഞ്ഞ സ്ഥലത്തും വിജയിക്കാനായത് അന്ന് തന്നെ ഏറെ ചര്‍ച്ചയായിരുന്നു.

എന്നാൽ ഏറെ വിജയ പ്രതീക്ഷയുള്ള 29 വാര്‍ഡുകളിലാണ് എന്‍ഡിഎ ഇത്തവണ മത്സര രംഗത്തുള്ളത്. വികസന മുരടിപ്പിലേക്ക് നയിച്ച കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വലത് ഭരണത്തിന് എതിരായി ജനം വോട്ട് ചെയ്യുമെന്ന പ്രതീക്ഷയിലാണ് സ്ഥാനാര്‍ത്ഥികളും. പാലക്കാട് നഗരസഭയിലേത് പോലെ വലിയ കേന്ദ്ര പദ്ധതികള്‍ ഇവിടെ എത്തിക്കുമെന്നുമുള്ള ഉറപ്പ് നല്‍കിയാണ് ഇത്തവണ പാര്‍ട്ടി ജനവിധി തേടുന്നത്. സംസ്ഥാന സര്‍ക്കാരിന് എതിരായ ഭരണ വിരുദ്ധ വികാരവും നാട്ടിലെ വികസന മുരടിപ്പും വോട്ടാകുമെന്ന് നേതാക്കളും പ്രതീക്ഷിക്കുന്നു.

വാര്‍ഡ് 19 മുതല്‍ 30 വരെയുള്ള സ്ഥാനാര്‍ത്ഥികളുടെ വിവരങ്ങള്‍

വാര്‍ഡ് 19ല്‍ മുന്‍ ആരോഗ്യ പ്രവര്‍ത്തക കൂടിയായ കുന്തളംപാറ കുരിശുപള്ളി കുറിയന്നൂര്‍ വീട്ടില്‍ ജയ ആര്‍. ആണ് സ്ഥാനാര്‍ത്ഥി. പുറ്റടി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ മുന്‍ നേഴ്സിങ് അസിസ്റ്റന്റ് ആയിരുന്നു. വാര്‍ഡ് 20ല്‍ കട്ടപ്പന കല്ലുവെട്ടത്ത് അംബിക കുമാരന്‍ ആണ് സ്ഥാനാര്‍ത്ഥി. കട്ടപ്പന ഐറ്റിഎ ജങ്ഷനില്‍ വസ്ത്രവ്യാപാര ശാല നടത്തുകയാണ്. വാര്‍ഡ് 22ല്‍ കടമക്കുഴി വള്ളക്കടവ് വേനമ്പടം റീത്താമ്മ ബെന്നി ആണ് സ്ഥാനാര്‍ത്ഥി. സണ്‍ഡേ സ്‌കൂള്‍ അധ്യാപികയാണ്.

വാര്‍ഡ് 23ല്‍ കട്ടപ്പന സൗത്ത് മേട്ടുകുഴി പുരയിടത്തില്‍ ജോണ്‍ പി.ജെ. ആണ് മത്സരിക്കുന്നത്. ന്യൂനപക്ഷ മോര്‍ച്ച മുന്‍ ജില്ലാ പ്രസിഡന്റ്, ബിജെപി മുന്‍ മുന്‍സിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് എന്നി ചുമതലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. വാര്‍ഡ് 24ല്‍ വള്ളക്കടവ് കടമാക്കുഴി പെരുമ്പ്രപറമ്പില്‍ രതീഷ് പി.എസ്. ആണ് സ്ഥാനാര്‍ത്ഥി. ഓട്ടോറിക്ഷാ ഡ്രൈവറാണ്.

Read Also: പള്ളിയില്‍ പോകാൻ ഒരൊറ്റ ഹിന്ദുവിനെയും ഞങ്ങള്‍ അനുവദിക്കില്ല: കടുപ്പിച്ച് ബജ്‌റംഗ് ദള്‍

വാര്‍ഡ് 25ല്‍ കിഴക്കേ മുറിയില്‍ വള്ളക്കടവ് കടമാക്കുഴി സന്തോഷ് കെ.കെ. ആണ് സ്ഥാനാര്‍ത്ഥി. ബിജെപി വള്ളക്കടവ് ഏരിയ പ്രസിഡന്റും വള്ളക്കടവില്‍ ബിസിനസ് സ്ഥാപനം നടത്തുകയുമാണ്. വാര്‍ഡ് 26ല്‍ നരിയംപാറ പള്ളിക്കല്‍ വീട്ടില്‍ വിജയമ്മ കെ.കെ. ആണ് സ്ഥാനാര്‍ത്ഥി. അങ്കണവാടി ടീച്ചറായി റിട്ട. ചെയ്തു. വാര്‍ഡ് 28ല്‍ ഐടിഐ കുന്ന് കാതകപ്പള്ളിയില്‍ വീട്ടില്‍ അനു വി. അജയകുമാര്‍ ആണ് സ്ഥാനാര്‍ത്ഥി. ബികോം ബിരുദദാരിയാണ്. ഐറ്റിഐ ആപ് കോസ് സെക്രട്ടറിയാണ്.

സിറ്റിങ് വാര്‍ഡായ 29ല്‍ നിലവിലെ കൗണ്‍സിലര്‍ വലിയകണ്ടം പര്യാത്തുകിഴക്കേതില്‍ രമേശ് പി.ആറിന്റെ ഭാര്യ രജിത രമേശ് ആണ് മത്സര രംഗത്തുള്ളത്. ഭര്‍ത്താവ് നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ തുടരാനായി വീട്ടമ്മയായ രജിത ഉറച്ച വിജയ പ്രതീക്ഷയിലാണ് മത്സരിക്കുന്നത്. സിറ്റിങ് വാര്‍ഡായ 30ല്‍ വെള്ളയാംകുടി കുറ്റട വീട്ടില്‍ അനില്‍കുമാര്‍(ജോഷി കുറ്റട) ആണ് സ്ഥാനാര്‍ത്ഥി. ബികോം ബിരുദദാരിയായ ഇദ്ദേഹം കട്ടപ്പനയില്‍ ബിസിനസ് നടത്തുകയാണ്. എസ്‌എന്‍ഡിപി വലിയകïം ശാഖ യോഗം പ്രസിഡന്റ് ആണ്. മജ്ഞു സതീഷ് ആണ് സിറ്റിങ് മെമ്പര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button