Latest NewsNewsInternational

ചൈനയിലെ നിരത്തുകളിൽ ഡ്രൈവര്‍ ഇല്ലാ ടാക്സികൾ ഓടിത്തുടങ്ങി ; വീഡിയോ കാണാം

ലോകത്ത് തന്നെ ആദ്യമായി ചൈനീസ് നിരത്തുകളിൽ ഡ്രൈവര്‍ ഇല്ലാ ടാക്സികൾ ഓടിത്തുടങ്ങി. ചൈനയിലെ ഷെൻഷെനിലാണ് ഡ്രൈവര്‍ വേണ്ടാത്ത ടാക്സികൾ വികസിപ്പിച്ചത്.മറ്റ് പൈലറ്റ് പ്രോഗ്രാമുകളിൽ എന്ന പോലെ ഇതിൽ ഡ്രൈവര്‍മാരൊന്നുമില്ല.

Read Also : സംസ്ഥാനത്ത് അഞ്ചിടങ്ങളിലെ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു

1.2 കോടിയിലധികം ആളുകൾ ഉള്ള സിറ്റിയിലൂടെയാണ് ഡ്രൈവറില്ലാ ടാക്സി യാത്ര. വെര്‍ച്വൽ സജ്ജീകരണങ്ങളുമായി സിറ്റിയ്ക്കുള്ളിൽ എവിടെയും കാറിന് പോകാനാകും. ആലിബാബയുടെ നിക്ഷേപമുള്ള ഓട്ടോഎക്സ് എന്ന സ്റ്റാര്‍ട്ടപ്പാണ് കണ്ടുപിടിത്തത്തിന് പിന്നിൽ. നഗരത്തിലൂടെ ഡ്രൈവറില്ലാതെ തന്നെ കാറുകൾ സഞ്ചരിയ്ക്കുന്നതിൻെറ വീഡിിയോയും സ്റ്റാര്‍ട്ടപ്പ് പങ്കു വെച്ചിട്ടുണ്ട്.

ഇത് ഒരു സ്വപ്നമായിരുന്നു എന്നും ഇപ്പോൾ സാങ്കേതിക വിദ്യ യാഥാര്‍ത്ഥ്യമായിരിക്കുകയാണെന്നും കമ്പനി സിഇഒ വ്യക്തമാക്കി. അതേസമയം കമ്പനിയുടെ പരീക്ഷണങ്ങളുടെ ഭാഗമായാണ് നഗരത്തിലെ നിരത്തുകളിലൂടെ വാഹനം ഓടിക്കുന്നത്. ഇത് പൊതുജനങ്ങൾക്കായി വിട്ടുകൊടുത്തിട്ടില്ല. പൊതുജനങ്ങളുമായി ചൈനീസ് നഗരങ്ങളിലെ വിവിധ നിരത്തുകളിലൂടെ ഡ്രൈവറില്ലാ കാറുകൾ സഞ്ചരിയ്ക്ക് രണ്ടോ മൂന്നോ വര്‍ഷങ്ങൾ കൂടെ കാത്തിരുന്നാൽ മതിയാകും എന്നാണ് സൂചന.

shortlink

Post Your Comments


Back to top button