Latest NewsNewsIndia

ഇനി മതപരിവര്‍ത്തനവീരന്മാര്‍ കുടുങ്ങും; കടുപ്പിച്ച് മധ്യപ്രദേശ്

മതം മാറാന്‍ തീരുമാനിയ്ക്കുന്ന ആള്‍ ഒരു മാസത്തിന് മുന്‍പ് റവന്യൂ അധികാരികള്‍ക്ക് അപേക്ഷ രേഖാമൂലം കാര്യ കാരണ സഹിതം സത്യവാങ്മൂലം അടക്കം സമര്‍പ്പിയ്ക്കണം.

മധ്യപ്രദേശ്: സംസ്ഥാനത്ത് നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് കഠിന ശിക്ഷ നിര്‍ദേശിയ്ക്കുന്ന ബില്‍ ഉടന്‍ വിജ്ഞാപനം ചെയ്യും. ഏതെങ്കിലും താത്പര്യങ്ങള്‍ക്ക് വേണ്ടി മതപരിവര്‍ത്തനം നടത്തുന്നത് ഗുരുതരമായ കുറ്റക്യത്യമായി പരിഗണിയ്ക്കുന്നതാണ് ബില്‍. മധ്യപ്രദേശിലെ വനമേഖലകളിലെ ക്രിസ്ത്യന്‍ മിഷനറിമാരുടെ പ്രവര്‍ത്തനം തടയാന്‍ നിയമം വേണമെന്ന ആവശ്യം വര്‍ഷങ്ങളായി സംഘപരിവാര്‍ സംഘടനകള്‍ ഇവിടെ ഉയര്‍ത്തുന്നുണ്ട്.

എന്നാൽ ഉത്തര്‍ പ്രദേശിനെക്കാള്‍ കൂടുതല്‍ കര്‍ശനമായ വ്യവസ്ഥകളാണ് മധ്യപ്രദേശില്‍ തയാറായ മതപരിവര്‍ത്തന ബില്ലില്‍ ഇടം പിടിച്ചത്. എന്നാല്‍ ബില്‍ ഒരാളുടെ മതം മാറാനുള്ള അവകാശത്തെ തടയുന്നില്ല. മറിച്ച്‌ മതം മാറാനുള്ള തീരുമാനം പരപ്രേരണയോ കാര്യസാധ്യത്തിനോ വേണ്ടി അല്ല എന്ന് രേഖാപരമായി തെളിയിക്കാന്‍ ബാധ്യത കല്‍പിയ്ക്കുന്നു. മതം മാറാന്‍ തീരുമാനിയ്ക്കുന്ന ആള്‍ ഒരു മാസത്തിന് മുന്‍പ് റവന്യൂ അധികാരികള്‍ക്ക് അപേക്ഷ രേഖാമൂലം കാര്യ കാരണ സഹിതം സത്യവാങ്മൂലം അടക്കം സമര്‍പ്പിയ്ക്കണം. ഇവകള്‍ പരിശോധിച്ച്‌ ഉചിതമാണെന്ന് ബോധ്യപ്പെട്ടാല്‍ മതപരിവര്‍ത്തനം അനുവദിയ്ക്കും.

അതേസമയം നിയമം ലംഘിയ്ക്കുന്നവര്‍ക്ക് 10 വര്‍ഷം വരെ കഠിന തടവ് നിര്‍ദ്ദിഷ്ട ബില്‍ ശുപാര്‍ശ ചെയ്യുന്നു. സംസ്ഥാനത്തെ വന മേഖലകള്‍ കേന്ദ്രീകരിച്ച്‌ മതപരിവര്‍ത്തനം വന്‍ തോതില്‍ നടക്കുന്നു എന്നാണ് സംഘപരിവാര്‍ സംഘടനകളുടെ പരാതി. ഇതിനെതിരെ നിയമ നിര്‍മ്മാണം വേണമെന്നും അവര്‍ നിര്‍ദേശിച്ചിരുന്നു. വിവാഹത്തിന് വേണ്ടിയുള്ള മതപരിവര്‍ത്തനം വിവാഹ സമയത്തോ പിന്നിടോ മിശ്രവിവാഹം നടത്തുന്നവര്‍ക്ക് അനുവദിയ്ക്കില്ല.

Read Also: മിഷന്‍ 28 പ്ലസ്സ്; സുരേഷ് ഗോപിയെ പ്രചാരണത്തിനിറക്കി ബിജെപി

മതപരിവര്‍ത്തനത്തിനായി ഏതെങ്കിലും വിധത്തില്‍ പരപ്രേരണ ഉണ്ടാകുന്നു എന്ന് ആരെങ്കിലും പരാതിപ്പെട്ടാലും ജാമ്യം ഇല്ലാത്ത വ്യവസ്ഥകളോടെയുള്ള നടപടികള്‍ നിയമം നിര്‍ദേശിയ്ക്കുന്നു. മധ്യപ്രദേശ് മന്ത്രിസഭയോഗം ചൊവ്വാഴ്ചയോ ബുധനാഴ്ചയോ ചേര്‍ന്ന് ബില്ല് അംഗീകരിക്കും. നിയമസഭയില്‍ പാസാകുന്നത് വരെ ബില്‍ ഓര്‍ഡിനന്‍സായി വിജ്ഞാപനം ചെയ്യാനാണ് മധ്യപ്രദേശ് സര്‍ക്കാര്‍ തീരുമാനം. പുതിയ നിര്‍ദേശങ്ങള്‍ മതങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുന്ന സാഹചര്യം ഒഴിവാക്കാന്‍ വേണ്ടി മാത്രം ഉള്ളതാണെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button