Latest NewsNewsIndia

അതിര്‍ത്തിപ്രദേശങ്ങള്‍ അധീനതയിലാക്കാന്‍ ലക്ഷ്യമിട്ട് ചൈനയുടെ തന്ത്രപരമായ നീക്കം; ചിത്രങ്ങള്‍ പുറത്ത്

ചൈനയുടെ ഭൂപ്രദേശത്ത് ഇന്ത്യന്‍ അതിര്‍ത്തിക്ക് സമീപമാണ് ഗ്രാമങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്.

ന്യൂഡല്‍ഹി: ഇന്ത്യൻ അതിർത്തിയിൽ നിർണ്ണായക നീക്കവുമായി ചൈന. അരുണാചല്‍ പ്രദേശ് അതിര്‍ത്തിക്ക് സമീപം മൂന്ന് ഗ്രാമങ്ങള്‍ നിര്‍മ്മിച്ച് അതിര്‍ത്തിപ്രദേശങ്ങള്‍ അധീനതയിലാക്കാന്‍ ലക്ഷ്യമിട്ട് ചൈനയുടെ തന്ത്രപരമായ നീക്കം.

ബം ലാ പാസില്‍ നിന്ന് അഞ്ചു കിലോമീറ്റര്‍ അകലെ, ഇന്ത്യ, ചൈന, ഭൂട്ടാന്‍ എനീ രാജ്യങ്ങളുടെ അതിര്‍ത്തികള്‍ സംഗമിക്കുന്ന ട്രൈ- ജംഗ്ഷന് സമീപമുള്ള മേഖലയില്‍ സ്വാധീനം വര്‍ധിപ്പിക്കാനുള്ള ചൈനയുടെ ശ്രമം. ഭൂട്ടാനില്‍ ചൈന ഗ്രാമം നിര്‍മ്മിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്ന് ഒരാഴ്ച കഴിഞ്ഞപ്പോഴാണ് പുതിയ റിപ്പോര്‍ട്ട്.

read  also:ഭർത്താവ് ചതിച്ചു, ഒടുവിൽ ഡിവോഴ്സ്; മകളുമൊത്ത് ജിവിതം തിരിച്ചുപിടിച്ച കഥ പറഞ്ഞ് ഷിബില

ചൈനയുടെ ഭൂപ്രദേശത്ത് ഇന്ത്യന്‍ അതിര്‍ത്തിക്ക് സമീപമാണ് ഗ്രാമങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്. എന്‍ഡിടിവി റിപ്പോര്‍ട്ട് പ്രകാരം കിഴക്കന്‍ ലഡാക്കില്‍ ഇന്ത്യയും ചൈനയും നേര്‍ക്കുനേര്‍ വന്ന സമയത്താണ് ഗ്രാമങ്ങളുടെ നിര്‍മ്മാണം ചൈന തുടങ്ങിയത്.

അരുണാചല്‍ പ്രദേശിന്റെ അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന 65000 ചതുരശ്ര കിലോമീറ്റര്‍ ഭാഗം ചൈനയുടേതാണ് എന്നാണ് അവരുടെ അവകാശവാദം. ഇവിടെ 50 വീടുകൾ നിർമ്മിച്ച ചിത്രം പുറത്ത് വന്നിരിക്കുന്നത്

shortlink

Related Articles

Post Your Comments

Related Articles


Back to top button