Latest NewsNewsIndia

എന്റെ ദേശസ്നേഹം തെളിയിക്കേണ്ട കാര്യമില്ല: ഉവൈസി

ഞാന്‍ ഇന്ത്യയോട് കൂറുള്ളവനാണ്. അത് അങ്ങനെ തുടരും -ഉവൈസി പറഞ്ഞു.

ഹൈദരാബാദ്: എന്റെ ദേശസ്‌നേഹം തെളിയിക്കേണ്ട കാര്യമില്ലെന്ന് ബിജെപിയോട് എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഉവൈസി. ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പറേഷന്‍ (ജി.എച്ച്‌.എം.സി) തെരഞ്ഞെടുപ്പ് ഫലം വിശകലനം ചെയ്യുന്ന ആജ് തക് ചാനലിലെ ചര്‍ച്ചക്കിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഉവൈസിയുടെ വോട്ടര്‍മാര്‍ ഇന്ത്യക്കാരല്ലെന്ന ബിജെപി ദേശീയ വക്താവ് സുധാന്‍ഷു ത്രിവേദിയുടെ പരാമര്‍ശത്തിനുള്ള മറുപടിയായാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

എന്റെ ശേഷവും, എന്റെ 10 തലമുറകളോടും നിങ്ങള്‍ ദേശസ്‌നേഹം തെളിയിക്കാന്‍ ആവശ്യപ്പെടും. ബി.ജെ.പിയില്‍നിന്ന് ദേശസ്‌നേഹത്തിന്റെ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ ഞാന്‍ താല്‍പര്യപ്പെടുന്നില്ല. അവരുടെ സര്‍ട്ടിഫിക്കറ്റ് എന്റെ ഷൂവിനടിയില്‍ സൂക്ഷിക്കുന്നു. ഞാന്‍ ഇന്ത്യയോട് കൂറുള്ളവനാണ്. അത് അങ്ങനെ തുടരും -ഉവൈസി പറഞ്ഞു. എന്നാൽ നിങ്ങള്‍ ഒരു മുസ്​ലിമിനെ കാണുമ്പോള്‍ നിങ്ങളുടെ മനോഭാവം മാറ്റണം എന്ന് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

Read Also: പോലീസിനോട കളി; സ്റ്റേഷന് മുന്നില്‍ നിന്ന് ലൈവ്; അനുമോന് കിട്ടിയത് എട്ടിന്റെ പണി

ഇന്ത്യയുടെ ഭരണഘടന എനിക്ക് അഭിപ്രായ സ്വാതന്ത്ര്യം നല്‍കുന്നു. ‘ഭാരത് മാതാ കി ജയ്’ എന്ന് പറയുന്നവരെ ഞാന്‍ ബഹുമാനിക്കുന്നു -ഉവൈസി പറഞ്ഞു. ഞങ്ങളുടെ പൂര്‍വികര്‍ നെഞ്ച്​ ഉയര്‍ത്തിപ്പിടിച്ച്‌ അഭിമാനത്തോടെയാണ് ശ്​മശാനത്തില്‍ കിടക്കുന്നത്. ഇന്ത്യയോടുള്ള എ​െന്‍റ വിശ്വസ്തത ആരോടും തെളിയിക്കേണ്ടതില്ല. നിങ്ങള്‍ക്ക് വേണ്ടത് ചെയ്യുക. ഞാന്‍ ഇന്ത്യക്കാരനാണ്, എനിക്ക് ആരുടെയും സര്‍ട്ടിഫിക്കറ്റി‍െന്‍റ ആവശ്യമില്ല -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button