CricketNewsSports

‘ഇതാണ് വിരാട് കോഹ്ലിയുടെയും രവി ശാസ്ത്രിയുടെയും ചിന്താഗതി’ : മുഹമ്മദ് കൈഫ്

നാലാം നമ്പറില്‍ ശ്രേയസ് അയ്യര്‍ക്ക് പകരം മനീഷ് പാണ്ടയെ ആണ് കളിപ്പിച്ചത്

സിഡ്‌നി : ക്യാപ്റ്റന്‍ സ്ഥാനത്ത് വിരാട് കോഹ്ലി നേരിട്ട ഏറ്റവും വലിയ വിമര്‍ശനങ്ങളിലൊന്നാണ് പ്ലേയിംഗ് ഇലവന്റെ നിരന്തരമായ മാറ്റം. ഓസ്ട്രേലിയക്കെതിരായ ഒന്നാം ടി20യിലും ചില മാറ്റങ്ങള്‍ കണ്ടിരുന്നു. നാലാം നമ്പറില്‍ ശ്രേയസ് അയ്യര്‍ക്ക് പകരം മനീഷ് പാണ്ടയെ ആണ് കളിപ്പിച്ചത്. ഓസ്‌ട്രേലിയക്കെതിരായ മൂന്ന് ഏകദിനങ്ങളില്‍ അയ്യര്‍ തന്റെ മികച്ച പ്രകടനം കാഴ്ച വെച്ചില്ല. അതുകൊണ്ട് തന്നെ ആദ്യ ടി20 യിലെ ടീമില്‍ നിന്നും അയ്യര്‍ ഒഴിവാക്കപ്പെട്ടു.

എന്നാല്‍, ശ്രേയസിനെ പുറത്തിരുത്തിയ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രിയുടെയും നായകന്‍ വിരാട് കോലിയുടെയും തീരുമാനത്തെ വിമര്‍ശിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. അയ്യറിനെ ഒഴിവാക്കിയതില്‍ അതിശയിക്കാനൊന്നുമില്ലെന്നും ഇത് ഇപ്പോള്‍ ഇന്ത്യന്‍ ടീമിന്റെ സംസ്‌കാരം ആണെന്നും കൈഫ് പറഞ്ഞു.

കോഹ്ലിയും പരിശീലകന്‍ രവിയും താരങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതില്‍ പിന്നിലാണെന്നാണ് കൈഫ് ആരോപിച്ചത്. ” നാലാം നമ്പറിലെ പ്രധാനപ്പെട്ട താരമാണ് ശ്രേയസ്. നാലാം നമ്പറില്‍ ഇറങ്ങി മത്സരം പൂര്‍ത്തിയാക്കാന്‍ കെല്‍പ്പുള്ളവനാണ് അദ്ദേഹം. ഐപിഎല്ലിലും ന്യൂസിലന്‍ഡ് പര്യടനത്തിലും നാലാം നമ്പറില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ ശ്രേയസിന് സാധിച്ചു. 50, 30 സ്‌കോറുകളുമായി ടീമിനെ ജയിപ്പിക്കാനും കഴിഞ്ഞു. നാലാം നമ്പറില്‍ മികച്ച പ്രകടനമാണ് ശ്രേയസ് നടത്തുന്നത്” – കൈഫ് കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments


Back to top button