KeralaLatest NewsNews

സ്വര്‍ണക്കടത്തിലെ ഉന്നതന്‍ ആരെന്ന് അറിഞ്ഞാല്‍ ജനം ബോധംകെട്ട് വീഴും; രമേശ് ചെന്നിത്തല

തിരുവനന്തപുരം : സ്വർണക്കടത്തിലെ ആ രാഷ്ട്രീയ ഉന്നതനാരെന്ന് ആഭ്യന്തര വകുപ്പിന്റെയും വിജിലൻസിന്റെയും ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വപ്‌നയും സരിത്തും കോടതിയ്ക്ക് നല്‍കിയ രഹസ്യ മൊഴിയില്‍ സംസ്ഥാനത്തുനിന്ന് വിദേശത്തേക്ക് കടത്തിയ റിവേഴ്‌സ് ഹവാല ഇടപാടില്‍ ഉന്നത രാഷ്ട്രീയ നേതൃത്വത്തിന് പങ്കുണ്ടെന്ന് അറിയിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് രമേശ് ചെന്നിത്തല ആരോപണവുമായി രംഗത്തെത്തിയത്. കോടതിക്ക് ഞെട്ടലുണ്ടാക്കിയ എന്ത് മൊഴിയാണ് മുദ്രവച്ച കവറിൽ കൊടുത്തത് എന്ന് വ്യക്തമാക്കണം. മൊഴി കണ്ട് കോടതി ഞെട്ടിയെങ്കിൽ ജനങ്ങൾ ബോധംകെട്ടു വീഴുമെന്നും ചെന്നിത്തല പറഞ്ഞു.

സ്വർണക്കടത്തിൽ ബന്ധമുള്ള ഉന്നതനാരെന്ന് മുഖ്യമന്ത്രി പറയണം. നയതന്ത്ര ചാനൽ വഴി റിവേഴ്സ് ഹവാലയ്ക്ക് ഈ ഉന്നതൻ സഹായിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കണം. മന്ത്രിമാർക്ക് ഇതിൽ പങ്കുണ്ട് എന്ന വാർത്ത പുറത്തു വരുന്നത് ശരിയാണോ എന്ന് മുഖ്യമന്ത്രി പറയണം. സ്വർണക്കള്ളക്കടത്തിലെ രാഷ്ട്രീയ നേതൃത്വത്തിന്റെ പങ്ക് സംശയാതീതമായി തെളിയിക്കപ്പെടുന്നതിലേക്ക് കാര്യങ്ങൾ എത്തുന്നു എന്നാണ് വ്യക്തമാകുന്നത്. പാർട്ടിയും സർക്കാരും നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹംകൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ പറഞ്ഞു.

തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത്മുഖ്യമന്ത്രി ഇറങ്ങാത്തത് നാണക്കേടു കൊണ്ടാണെന്നും പരാജയഭീതിയാണ് കാരണമെന്നും ചെന്നിത്തല പരിഹസിച്ചു. വിജയരാഘവന്റെ സ്വരം ആര്‍.എസ്.എസിന്റെ സ്വരമാണ്‌. മുഖ്യമന്ത്രി ക്ലിഫ് ഹൗസില്‍ ഒളിച്ചിരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button