Latest NewsNewsEducation

വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പുകളുടെ അപേക്ഷ തീയതി നീട്ടി

തിരുവനന്തപുരം: കോളജ് വിദ്യാർത്ഥികൾക്കായി സർക്കാർ നൽകുന്ന വിവിധ സ്കോളർഷിപ്പുകളുടെ അപേക്ഷ തീയതി നീട്ടിയിരിക്കുന്നു. 2020- 21 അധ്യയന വർഷത്തിൽ കോളജ് വിദ്യാഭ്യാസ വകുപ്പ് മുഖേന നൽകി വരുന്ന വിവിധ സ്‌കോളർഷിപ്പുകൾക്ക് ഓൺലൈൻ ആയി അപേക്ഷിക്കാനുള്ള തീയതിയാണ് ഇപ്പോൾ നീട്ടിയിരിക്കുന്നത്.

അപേക്ഷ നൽകേണ്ടത് തീയതി ഈ മാസം 31 വരെ നീട്ടിയിട്ടുണ്ട്. സ്ഥാപന മേധാവിക്ക് വെരിഫിക്കേഷൻ & അപ്രൂവൽ ചെയ്യുന്നതിനുള്ള സമയപരിധി ജനുവരി 15 വരെയും ദീർഘിപ്പിക്കുകയുണ്ടായി. കൂടുതൽ വിവരങ്ങൾക്ക്: www.dcescholarship.kerala.gov.in, ഫോൺ: 0471-2306580, 9446780308, 944609658.

shortlink

Related Articles

Post Your Comments

Related Articles


Back to top button