Latest NewsNewsInternational

ഇന്ത്യ ഭീകരരുടെ ഒളിത്താവളം, ക്രൈസ്റ്റ് ചര്‍ച്ച് ഭീകരാക്രമണ കേസ് പ്രതി ആക്രമണത്തിന് മുമ്പ് ഇന്ത്യയില്‍ താമസിച്ചു

മെല്‍ബണ്‍: ഇന്ത്യ ഭീകരരുടെ ഒളിത്താവളം, ക്രൈസ്റ്റ് ചര്‍ച്ച് ഭീകരാക്രമണ കേസ് പ്രതി ആക്രമണത്തിന് മുമ്പ് ഇന്ത്യയില്‍ താമസിച്ചുവെന്ന് ഞെട്ടിയ്ക്കുന്ന റിപ്പോര്‍ട്ട്. ലോകത്തെ  തന്നെ ഞെട്ടിച്ച ഒന്നായിരുന്നു ന്യൂസിലന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ച് ഭീകരാക്രമണം. ഈ പ്രതി ആക്രമണത്തിന് മുമ്പ് ഇന്ത്യയില്‍ താമസിച്ചതായാണ് പുറത്തുവന്ന റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട അന്വേഷണം നടത്തിയ റോയല്‍ കമ്മിഷന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2015ല്‍ ഇന്ത്യയില്‍ എത്തിയ പ്രതി ബ്രന്റണ്‍ ടാരന്റ് മൂന്ന് മാസത്തോളം ഇന്ത്യയില്‍ താമസിച്ചതായാണ് വിവരം. എന്നാല്‍ ഇന്ത്യ സന്ദര്‍ശനത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ റിപ്പോര്‍ട്ടില്‍ പറയുന്നില്ല. ഇന്ത്യയെ കൂടാതെ മറ്റ് പല രാജ്യങ്ങളും ഇയാള്‍ സന്ദര്‍ശിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Read Also : കേരളത്തില്‍ ചുവപ്പ് തരംഗം തന്നെ, കെ.ബി.ഗണേഷ് കുമാര്‍ എം.എല്‍.എ : ഇടതുപക്ഷം വിടുമോ എന്നതിനെ കുറിച്ച് വ്യക്തമായും മറുപടി

2019 മാര്‍ച്ച് 15നാണ് ക്രൈസ്റ്റ് ചര്‍ച്ചിലെ രണ്ട് പള്ളികളിലെ വിശ്വാസികള്‍ക്ക് നേരെ ഇയാള്‍ വെടിയുതിര്‍ത്തത്. ആക്രമണത്തിന് മുമ്പ് 2014 ഏപ്രില്‍ 15 മുതല്‍ 2017 ആഗസ്റ്റ് 17 വരെ ഇയാള്‍ ഉത്തര കൊറിയ ഒഴികെയുള്ള വിവിധ രാജ്യങ്ങള്‍ ഇയാള്‍ സന്ദര്‍ശിച്ചെന്നാണ് വിവരം. 792 പേജുള്ള അന്വേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഈ രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ തങ്ങിയത് ഇന്ത്യയിലാണ്. ഇന്ത്യയിലേക്കുള്ള വരവിന്റെ ഉദ്ദേശ്യമൊന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നില്ല. 2015 നവംബര്‍ മുതല്‍ 2016 ഫെബ്രുവരി വരെയാണ് ഇന്ത്യയിലുണ്ടായിരുന്നത്.

ഇയാള്‍ നടത്തിയ വിദേശ യാത്രയ്ക്കിടെ ഏതെങ്കിലും തീവ്രവാദ ഗ്രൂപ്പുകളുമായി കണ്ടതിനോ പരിശീലനം നേടിയതിനോ തെളിവുകളില്ലെന്ന് ന്യീസിലന്‍ഡ് ഹെറാള്‍ഡിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 2012 വരെ ഇയാള്‍ ജോലിക്ക് പോയെന്നും അതിന് ശേഷം പിതാവ് നല്‍കിയ പണം ബാങ്കില്‍ നിക്ഷേപിച്ച് അതിന്റെ വരുമാനത്തില്‍ നിന്നുമാണ് ജീവിച്ചിരുന്നതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button