Latest NewsNewsIndia

ലോകം മുഴുവനും മുഴങ്ങികേട്ട പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ട്വീറ്റുകളില്‍ ഏറ്റവും കൂടുതല്‍ വൈറലായത് ഈ വാചകങ്ങള്‍ തന്നെ

ന്യൂഡല്‍ഹി : ലോകം മുഴുവനും മുഴങ്ങികേട്ട പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ട്വീറ്റുകളില്‍ ഏറ്റവും കൂടുതല്‍ വൈറലായതും ശ്രദ്ധേയമായതും ഈ വാചകങ്ങളാണ്. കൊറോണയ്ക്കെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനായി ആഹ്വാനം ചെയ്ത ദീപം തെളിയിക്കല്‍ ട്വീറ്റാണ് ഈ വര്‍ഷത്തെ ഗോള്‍ഡന്‍ ട്വീറ്റ്. . കത്തുന്ന വിളക്കിനൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത പ്രധാനമന്ത്രി വീടിന്റെ എല്ലാ ലൈറ്റുകളും ഓഫ് ചെയ്ത് ബാല്‍ക്കണിയില്‍ ഒരു വിളക്ക് തെളിയിക്കുകയോ , അവരുടെ മൊബൈല്‍ ഫോണിന്റെ ഫ്‌ലാഷ്‌ലൈറ്റ് സ്വിച്ച് ഓണ്‍ ചെയ്‌തോ ടോര്‍ച്ച് പിടിച്ചോ നില്‍ക്കണമെന്ന് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചിരുന്നു.

Read Also :കര്‍ഷകരെ തേടി എത്തിയത് അമിത് ഷായുടെ ഫോണ്‍ കോളുകള്‍

ഈ ഐക്യം രാജ്യത്തെ ഈ പ്രതിസന്ധി ഘട്ടത്തെ മറികടക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ ഈ ട്വീറ്റ് 118.4 k തവണ റീട്വീറ്റ് ചെയ്യുകയും 513.2 k ലൈക്കുകള്‍ ലഭിക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button