Latest NewsNewsIndia

കർഷകർക്ക് എന്നും താങ്ങായി മോദി സര്‍ക്കാര്‍ മാത്രമേ ഉണ്ടാകു; താങ്ങുവില ഇനിയും തുടരും: കേന്ദ്രമന്ത്രി

കോണ്‍ഗ്രസ് അവരുടെ ഭരണകാലത്ത് കര്‍ഷകര്‍ക്ക് ഒന്നും നല്‍കിയില്ല- ജാവദേക്കര്‍ പറഞ്ഞു. പ്രതിപക്ഷത്തെ വിമര്‍ശിച്ച്‌ കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നക്‌വിയും രംഗത്തെത്തിയിട്ടുണ്ട്.

ന്യൂഡല്‍ഹി: രാജ്യത്തെ കര്‍ഷക സമരത്തെയും ഭാരത് ബന്ദിന് പിന്തുണ നല്‍കുന്ന പ്രതിപക്ഷ പാര്‍ട്ടികളെയും വിമര്‍ശിച്ച്‌ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍. ബില്ലിനെ എതിര്‍ക്കുന്നവര്‍ ഇരട്ടത്താപ്പ് നടത്തുകയാണെന്നും അധികാരത്തിലിരിക്കുമ്ബോള്‍ കരാര്‍ കാര്‍ഷിക നിയമങ്ങള്‍ കൊണ്ടുവന്ന കോണ്‍ഗ്രസിനെപ്പോലെയുളളവരാണ് കാര്‍ഷിക നിയമങ്ങളെ ഇപ്പോള്‍ എതിര്‍ക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കാര്‍ഷിക വിഭവങ്ങള്‍ക്കുളള താങ്ങുവില തുടരുമെന്നും മറിച്ചുളള പ്രചാരണം അടിസ്ഥാന രഹിതമാണെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും രാജ്യത്തിന്റെ പ്രതിച്ഛായ നശിപ്പിക്കുകയും ചെയ്യുന്നത് പ്രതിപക്ഷ പാര്‍ട്ടികളുടെ പഴയരീതിയാണെന്നും അധികാരത്തിലിരിക്കുമ്ബോള്‍ കോണ്‍ഗ്രസും എന്‍ സി പിയും കര്‍ഷകര്‍ക്ക് എതിരായ ബില്ലുകളെ പിന്തുണച്ചിട്ടുണ്ടെന്നുമായിരുന്നു അദ്ദേഹത്തിന്റെ കുറ്റപ്പെടുത്തല്‍. വിളകള്‍ക്ക് മെച്ചപ്പെട്ട വിലയാണ് കര്‍ഷകര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ പുതിയ നിയമത്തിലൂടെ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുളള കേന്ദ്രസര്‍ക്കാര്‍ അവര്‍ക്ക് വിലയുടെ അമ്പതുശതമാനം അധികമാണ് നല്‍കുന്നത്. കോണ്‍ഗ്രസ് അവരുടെ ഭരണകാലത്ത് കര്‍ഷകര്‍ക്ക് ഒന്നും നല്‍കിയില്ല- ജാവദേക്കര്‍ പറഞ്ഞു. പ്രതിപക്ഷത്തെ വിമര്‍ശിച്ച്‌ കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നക്‌വിയും രംഗത്തെത്തിയിട്ടുണ്ട്.

Read Also: ഇപ്പം ശരിയാക്കിത്തരാം… നിരാഹാര സമരവുമായി അണ്ണാ ഹസാരെ

അതേസമയം കേ​ന്ദ്ര​ ​സ​ര്‍​ക്കാ​രി​ന്റെ​ ​അ​നു​ന​യ​ശ്ര​മ​ങ്ങ​ള്‍​ക്ക്​ ​കീ​ഴ​ട​ങ്ങാ​തെ,​ ​പു​തി​യ​ ​കാ​ര്‍​ഷി​ക​ ​നി​യ​മ​ങ്ങ​ള്‍​ ​പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന​ ഉറച്ച നി​ലപാടി​ലാണ് കര്‍ഷകര്‍. പ്രതി​ഷേധം കൂടുതല്‍ കടുപ്പി​ക്കുന്നതി​ന്റെ ഭാഗമായാണ് ഇന്ന് ഭാത് ബന്ദ് നടത്തുന്നത്. കോ​ണ്‍​ഗ്ര​സും​ ​സി.​പി.​എ​മ്മും​ ​അ​ട​ക്കം​ 25​ ​രാ​ഷ്ട്രീ​യ​ക​ക്ഷി​ക​ള്‍​ ​പി​ന്തു​ണ​ ​പ്ര​ഖ്യാ​പി​ച്ച​ ​ബ​ന്ദി​ല്‍​ ​ബി.​ജെ.​പി​ ​സ​ഖ്യ​ക​ക്ഷി​ക​ളാ​യ​ ​അ​സം​ ​ഗ​ണ​പ​രി​ഷ​ത്,​ ​രാ​ജ​സ്ഥാ​നി​ലെ​ ​ആ​ര്‍.​എ​ല്‍.​പി​ ​എ​ന്നി​വ​യും​ ​അ​ണി​നി​ര​ക്കു​ന്നു. കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍​ ​ക​ര്‍​ഷ​ക​ ​നേ​താ​ക്ക​ളു​മാ​യി​ ​ നടത്തുന്ന ആ​റാം​ ​വ​ട്ട​ ​ച​ര്‍​ച്ച​ നാളെയാണ് നടക്കുന്നത്. സമരക്കാരുടെ ആവശ്യങ്ങള്‍ക്ക് വഴങ്ങേണ്ടെന്ന നിലപാടിലാണ് കേന്ദ്രസര്‍ക്കാര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button