KeralaLatest NewsNewsIndia

പ്രതിഷേധക്കാർ ഒറ്റപ്പെടുന്നു? കർഷക സമരത്തിനെതിരെ സോനിപത് കര്‍ഷക സംഘടന

സോനിപത് കര്‍ഷക സംഘടന കേന്ദ്രസര്‍ക്കാറിനൊപ്പം

കേന്ദ്ര സർക്കാർ നയത്തിനെതിരെ സമരം ചെയ്തു വരുന്ന കർഷകർക്കെതിരെ ഹരിയാനയിലെ കര്‍ഷകസംഘം രംഗത്ത്. ഹരിയാനയിലെ സോനിപത് കര്‍ഷക സംഘമാണ് സമരം നടത്തുന്നവർക്കെതിരെ ആരോപണവുമായി രംഗത്തെത്തിയത്. ഒരു വിഭാഗത്തെ തെറ്റിദ്ധരിപ്പിച്ചാണ് നിലവിലെ സമരം നടക്കുന്നതെന്ന് സോനിപത് കര്‍ഷക സംഘം നേതാവ് കന്‍വാല്‍ സിംഗ് ചൗഹാന്‍ വ്യക്തമാക്കി.

കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ പുതിയ കാര്‍ഷിക നിയമം യഥാര്‍ത്ഥ കര്‍ഷകനെ സംരക്ഷിക്കാനുള്ളതാണെന്നും ഇതിലൂടെ കർഷകർക്ക് ദോഷമായതൊന്നും സംഭവിക്കുന്നില്ലെന്നും ചൗഹാൻ വ്യക്തമാക്കി. കേന്ദ്രസര്‍ക്കാര്‍ കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ഏതു പരിസ്ഥിതിയിലും വിലയിടിയാതെ നോക്കാനുള്ള സംവിധാനം ഒരുക്കിക്കഴിഞ്ഞു.

Also Read: സ്വപ്നയെ സഹായിച്ചത് സ്പീക്കർ, സ്വർണക്കടത്തിന് കൂട്ടുനിന്നു; ഭഗവാന്റെ പേരുള്ള ഉന്നതൻ ശ്രീരാമകൃഷ്ണൻ? വെളിപ്പെടുത്തൽ

ഏറ്റവും കുറഞ്ഞ താങ്ങുവില പോലും ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ് കര്‍ഷകന് ലഭിക്കുന്നത്. കര്‍ഷകന് രാജ്യത്തെവിടേയും തന്റെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനാകും. ഇതിൽ എവിടെയാണ് കർഷകന് ദ്രോഹമെന്ന് ചൗഹാൻ ചോദിക്കുന്നു.

ഹരിയാന കേന്ദ്രീകരിച്ചുള്ള പ്രമുഖരായ 20 കര്‍ഷക സംഘങ്ങളുടെ സംയുക്തയോഗത്തിലാണ് കേന്ദ്രസര്‍ക്കാറിന് പിന്തുണയറിയിച്ച് സോനിപത് കര്‍ഷക സംഘടന രംഗത്തെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button