COVID 19Latest NewsIndia

ഇന്ത്യയിൽ കോവിഡ് വാക്സിൻ എപ്പോഴെത്തുമെന്ന് ഇന്നറിയാം: സുപ്രധാന യോഗം

നേരത്തെ 100 പ്രതിനിധികള്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സന്ദര്‍ശനം നടത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും പുണെയിലെ കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് മാറ്റിവയ്ക്കുകയായിരുന്നു.

ദില്ലി: രാജ്യത്ത് കൊവിഡ് വാക്സിന്‍ എന്നെത്തുമെന്ന് ഇന്നറിയാം. വിദഗ്ദ്ധ സമിതി യോഗം ഇന്ന് ചേരും. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 60 നയതന്ത്ര പ്രതിനിധികള്‍ ഇന്ന് കൊവിഡ് വാക്സിന്‍ നിര്‍മ്മിക്കുന്ന ഭാരത് ബയോടെക് സന്ദര്‍ശിക്കും. നേരത്തെ 100 പ്രതിനിധികള്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സന്ദര്‍ശനം നടത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും പുണെയിലെ കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് മാറ്റിവയ്ക്കുകയായിരുന്നു.

വാക്സിന്‍ സംബന്ധിച്ച്‌ ശാസ്ത്രജ്ഞരുമായി ഇന്ന് നയതന്ത്ര പ്രതിനിധികള്‍ ചര്‍ച്ച നടത്തും. ഭാരത് ബയോടെക് നിര്‍മ്മിക്കുന്ന കോവാക്സിന്റെ മൂന്നാംഘട്ട പരീക്ഷണമാണ് രാജ്യത്ത് നടക്കുന്നത്. ഫൈസറിനും സെറം ഇന്സ്റ്റിറ്റ്യൂട്ട്നും ശേഷം ഭാരത ബയോടെക്കും കൊവിഡ് വാക്സിന്‍ ഉപയോഗിക്കാനുള്ള അനുമതി തേടിയിരുന്നു.

നേരത്തെ 100 പ്രതിനിധികള്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സന്ദര്‍ശനം നടത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും പുണെയിലെ കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് മാറ്റിവയ്ക്കുകയായിരുന്നു. വാക്സിന്‍ സംബന്ധിച്ച്‌ ശാസ്ത്രജ്ഞരുമായി ഇന്ന് നയതന്ത്ര പ്രതിനിധികള്‍ ചര്‍ച്ച നടത്തും.

read also: സകല കളളക്കടത്തിനും കൂടെ നിന്ന ഉന്നതരെ കയ്യൊഴിഞ്ഞ് സ്വപ്ന, മുൻ‌കൂർ ജാമ്യ നീക്കവുമായി സിഎം രവീന്ദ്രൻ

അതേ സമയം അസ്ട്ര സെനേക്കയുമായി ചേര്‍ന്ന് നിര്‍മ്മിക്കുന്ന കോവിഡ് വാക്സിന്‍ എഴുപതു ശതമാനം ഫലപ്രദമാണെന്ന ഗവേഷണ ഫലം ഓക്സ്ഫഡ് സര്‍വകലാശാല പ്രസിദ്ധീകരിച്ചു. ഇന്ത്യ ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ഈ വാക്സിന്‍ അധികം വൈകാതെ ജനങ്ങളില്‍ ഉപയോഗിച്ച്‌ തുടങ്ങാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

shortlink

Related Articles

Post Your Comments

Related Articles


Back to top button