Latest NewsNewsEntertainment

കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കു വേണ്ടി എന്ത് വിട്ടുവീഴ്ചക്കും തയ്യാറായ സുരേഷ്‌ഗോപിയുടെ മഹത്വമാണ് എടുത്തു പറയേണ്ടത്!

അത് ശരിയാണ്, അത് ജീവനുള്ള എലി തന്നെയാണ്

സംവിധായകൻ ഭദ്രൻ ഒരുക്കിയ യുവതുര്‍ക്കി എന്ന ചിത്രത്തിൽ നടന്‍ സുരേഷ് ഗോപി ജീവനുള്ള എലിയെയാണ് കടിച്ചതെന്ന പ്രൊഡക്ഷന്‍ കണ്‍ട്രോള്‍ സേതു അടൂരിന്റെ വെളിപ്പെടുത്തല്‍ സോഷ്യൽ മീഡിയയിൽ നേടിയിരുന്നു. സുരേഷ് ഗോപിയെ കൊണ്ട് ജീവനുള്ള എലിയ തീറ്റിച്ചു എന്നായിരുന്നില്ല മാധ്യമങ്ങള്‍ എഴുതേണ്ടതെന്നും പകരം സുരേഷ് ഗോപി കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കു വേണ്ടി ജീവനുള്ള എലിയെ കടിക്കാന്‍ തയ്യാറായി എന്നുള്ളതായിരുന്നു നോക്കേണ്ടതെന്നും ഭദ്രന്‍ പറഞ്ഞു.

‘സുരേഷ്‌ഗോപിയെ ഞാന്‍ എലിയെ തീറ്റിച്ചു എന്ന് എഴുതിയ ഒരു ഓണ്‍ലൈന്‍ ന്യൂസ് ഞാന്‍ വായിച്ചു. അത് ശരിയാണ്, അത് ജീവനുള്ള എലി തന്നെയാണ്. പക്ഷേ അത് എഴുതേണ്ടത് അങ്ങനെ അല്ല, ഞാന്‍ തീറ്റിച്ചു എന്നതിലുപരി ആ കലാകാരന്‍ കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കു വേണ്ടി ജീവനുള്ള എലിയെ കടിക്കാന്‍ പോലും തയ്യാറായി എന്നുള്ളതാണ്.

എലിയെ കഴിക്കുന്ന ഷോട്ട് എടുക്കാന്‍ ആര്‍ട്ട് ഡയറക്ടര്‍ എലിയുടെ ഒരു മോഡല്‍ ഉണ്ടാക്കിക്കൊണ്ടു വന്നു. പക്ഷേ എനിക്ക് അത് അംഗീകരിക്കാന്‍ കഴിഞ്ഞില്ല. കാരണം എന്റെ മനസ്സിലെ ഷോട്ട് എന്ന് പറയുന്നത് എലിയെ കടിക്കുന്ന ഷോട്ടില്‍ ഫുള്‍ ക്ലോസപ്പില്‍ എലിയുടെ കണ്ണിലേയ്ക്ക് ചെന്ന് അതിന്റെ പളുങ്കുപോലത്തെ കറുത്ത കണ്ണിലെ ദൈന്യതയും പിടപ്പും ഒപ്പിയെടുക്കുക എന്നുള്ളതായിരുന്നു.’

‘ജീവന്‍ തുടിക്കുന്ന ആ ഷോട്ട് എലിയുടെ മോഡല്‍ വച്ച്‌ ചെയ്താല്‍ കിട്ടില്ല. ഞാന്‍ അത് പറഞ്ഞപ്പോള്‍ സുരേഷ് സന്തോഷത്തോടെയാണ് ചെയ്യാന്‍ റെഡി ആയത്. ഞങ്ങള്‍ എലിയെ കൊണ്ട് വന്നു ചൂടുവെള്ളവും ഡെറ്റോളും ഉപയോഗിച്ച്‌ ഉരച്ചു കഴുകി വൃത്തിയാക്കിയിട്ടാണ് ഉപയോഗിച്ചത്. തീഹാര്‍ ജയിലിന്റെ അവസ്ഥ വളരെ മോശമായിരുന്നു. വൃത്തികെട്ട അന്തരീക്ഷം, ആ പശ്ചാത്തലത്തില്‍ ഒരു   കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കു വേണ്ടി എന്ത് വിട്ടുവീഴ്ചക്കും തയ്യാറായ സുരേഷ്‌ഗോപിയുടെ മഹത്വമാണ് എടുത്തു പറയേണ്ടത്.’ മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ ഭദ്രന്‍ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button