NewsDevotional

ജനുവരി 4 വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കുക

സൗന്ദര്യം, സ്നേഹം, പ്രണയം എന്നിവയുമായി ബന്ധപ്പെട്ട ഗ്രഹമായ ശുക്രന്‍ 2020 ഡിസംബര്‍ 11 വെള്ളിയാഴ്ച രാവിലെ 05.04നു തുലാം രാശിയില്‍നിന്നു വൃശ്ചികം രാശിയിലേക്കു പ്രവേശിക്കും. 2021 ജനുവരി 4 വരെ ഇവിടെ തുടരും. ഈ കാലയളവില്‍ ഓരോ രാശിക്കാര്‍ക്കുമുണ്ടാകുന്ന ഗുണദോഷങ്ങളെക്കുറിച്ച് അറിയാം.

മേടക്കൂറ് (അശ്വതി,ഭരണി, കാര്‍ത്തിക1/4)

ഈ കാലം അത്ര അനുകൂലമല്ല. ആരോഗ്യകാര്യത്തില്‍ കൂടുതല്‍ ശ്രദ്ധവേണം. അനാവശ്യ ചെലവുകള്‍ നിയന്ത്രിക്കണം. ബിസിനസ് ചെയ്യുന്നവര്‍ കൂടുതല്‍ കരുതലെടുക്കേണ്ടകാലം കൂടിയാണിത്. മാനസിക സമ്മര്‍ദ്ദങ്ങള്‍ക്കു യോഗമുണ്ട്. പുതിയ നിക്ഷേപങ്ങള്‍ നടത്തുമ്പോള്‍ കൂടുതല്‍ അന്വേഷണം നടത്തണം.

ഇടവക്കൂറ് (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)

ഇടവരാശിക്കാര്‍ക്ക് പൊതുവേ അനുകൂലമായ കാലമാണിത്. ഈ സമയത്ത്, നിങ്ങളുടെ വ്യക്തിത്വവും സംസാരവും ആളുകളെ നിങ്ങളിലേക്ക് ആകര്‍ഷിക്കും. സാമ്പത്തികമായി നേട്ടത്തിന്റെ കാലം. ബിസിനസില്‍ നേട്ടങ്ങള്‍ പ്രതീക്ഷിക്കാം. ശത്രുക്കളെ കരുതിയിരിക്കേണ്ടകാലം.

മിഥുനക്കൂറ് (മകയരം1/2,തിരുവാതിര, പുണര്‍തം 3/4)

ആരോഗ്യകാര്യത്തില്‍ ശ്രദ്ധവേണം. ചെലവുകള്‍ വര്‍ധിക്കും. ശത്രുക്കളെ കരുതിയിരിക്കണം. വിദ്യാര്‍ഥികള്‍ക്ക് അനുകൂലമായ കാലം. പ്രണയിതാക്കള്‍ക്ക് അനുകൂലസമയം.

കര്‍ക്കിടകക്കൂറ് (പുണര്‍തം 1/4, പൂയം, ആയില്യം)

കുടുംബ ജീവിതത്തില്‍ സന്തോഷാനുഭവങ്ങളുണ്ടാകും. വരുമാനം വര്‍ധിക്കുന്ന കാലം. മികച്ച രീതിയിലുള്ള സാമ്പത്തിക നേട്ടങ്ങളുണ്ടാകും. നിങ്ങളുടെ കഴിവുകള്‍ പുറം ലോകമറിയാന്‍ ഇടവരും.

ചിങ്ങക്കൂറ് (മകം, പൂരം,ഉത്രം 1/4)

കുടുംബത്തില്‍ തര്‍ക്കങ്ങളുണ്ടാകാതെ ജാഗ്രത പാലിക്കുക. തൊഴില്‍ മേഖലയില്‍ അനുകൂലഫലങ്ങളുണ്ടാകും. പണച്ചെലവിന്റെ കാലം കൂടിയാണിത്. പരിശ്രമത്തിന് അനുസരിച്ച് ഫലം ലഭിക്കും.

കന്നിക്കൂറ് (ഉത്രം3/4,അത്തം, ചിത്തിര1/2)

സാമ്പത്തിക നേട്ടത്തിന്റെ കാലം. ചെറുയാത്രകള്‍ ഗുണം ചെയ്യും. ബന്ധുക്കളുമായോ, അയല്‍ക്കാരുമായോ നല്ല ബന്ധം നിലനിര്‍ത്താന്‍ ശ്രദ്ധിക്കണം. ആഗ്രഹിച്ചത് നേടിയെടുക്കാന്‍ കഠിനാധ്വാനം ചെയ്യും.

തുലാക്കൂറ് (ചിത്തിര1/2,ചോതി,വിശാഖം3/4)

സാമ്പത്തികമായി നേട്ടത്തിന്റെ കാലം. വിവിധ മാര്‍ഗങ്ങളിലൂടെ വരുമാനം വര്‍ധിക്കും. കുടുംബത്തില്‍ സന്തോഷാനുഭവങ്ങളുണ്ടാകും. ബിസിനസുകാര്‍ക്ക് അനുകൂലമായ സമയം.

വൃശ്ചികക്കൂറ് (വിശാഖം1/4, അനിഴം, തൃക്കേട്ട)

കുടുംബ ജീവിതത്തില്‍ അനുകൂലമായ കാലം. ബിസിനസുകാര്‍ക്ക് നേട്ടത്തിന്റെ കാലം. വരുമാനം വര്‍ധിക്കാന്‍ യോഗം. ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം. വിനോദത്തിനായി കൂടുതല്‍ സമയം ചെലവഴിക്കും.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4)

ശത്രുക്കളെ കരുതിയിരിക്കണം. ചെലവുകള്‍ വര്‍ധിക്കും. ആരോഗ്യകാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം.

മകരക്കുറ് (ഉത്രാടം3/4, തിരുവോണം, അവിട്ടം 1/2)

വരുമാനം വര്‍ധിക്കും. ആഗ്രഹങ്ങള്‍ സഫലമാകാന്‍ യോഗം. പ്രശസ്തിയും പദവിയും വര്‍ധിക്കും. യാത്രകള്‍ ഗുണം ചെയ്യും. വിദ്യാര്‍ഥികള്‍ക്ക് അനുകൂലകാലം.

കുംഭക്കൂറ് (അവിട്ടം1/2, ചതയം, പൂരൂരുട്ടാതി 3/4)

തൊഴില്‍ മേഖലയില്‍ നേട്ടത്തിന്റെ കാലം. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. കുടുംബത്തില്‍ സന്തോഷകരമായ അവസ്ഥയുണ്ടാകും. ബിസിനസുകാര്‍ക്ക് നേട്ടത്തിന്റെ കാലം.

മീനക്കൂറ് (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)

സമ്മിശ്രഫലങ്ങള്‍ക്കു യോഗം. ജീവിതത്തില്‍ പെട്ടെന്ന് ഉയര്‍ച്ച സംഭവിച്ചേക്കാം. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. സഹോദരങ്ങളുടെ പിന്തുണ ലഭിക്കും. കുടുംബത്തില്‍ സന്തോഷാനുഭവം. ആരോഗ്യകാര്യത്തില്‍ ശ്രദ്ധവേണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button