Latest NewsNewsIndia

ലോകത്തെ കരുത്തരായ സ്ത്രീകളുടെ പട്ടികയിൽ ഇടം നേടി നിർമ്മലാ സീതാരാമൻ

ന്യൂഡൽഹി : അമേരിക്കൻ ബിസിനസ് മാഗസീനായ ഫോബ്‌സ് പുറത്തുവിട്ട ശക്തരായ 100 സ്ത്രീകളുടെ പട്ടികയിലാണ് നിർമ്മലാ സീതാരാമനും ഉൾപ്പെടുന്നത്. പട്ടികയിൽ നിർമ്മലാ സീതാരാമൻ 41ാം സ്ഥാനത്താണ്.

Read Also : ജനുവരി 4 വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കുക

ജർമ്മൻ ചാൻസലർ ആംഗല മെർക്കലാണ് പട്ടികയിൽ ഒന്നാമത്. അമേരിക്കൻ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കമലാ ഹാരിസിന് മൂന്നാം സ്ഥാനമാണ് ഉള്ളത്. ഇവർക്ക് പുറമേ ന്യൂസിലാന്റ് പ്രധാനമന്ത്രി ജസീന്ദ ആർഡൺ, തായ്‌വാൻ പ്രസിഡന്റ് ത്‌സായി ലാംഗ്- വെൻ തുടങ്ങിയവരും പട്ടികയിൽ ഉൾപ്പെടുന്നു.

മുപ്പത് രാജ്യങ്ങളിൽ നിന്നുളള വനിതകളാണ് ഫോബ്‌സിന്റെ 17ാമത് പട്ടികയിൽ ഇടം പിടിച്ചിരിക്കുന്നത്. ഇതിൽ 10 പേർ ഭരണാധികാരികളാണ്. 39 സിഇഒമാരും പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്.

നിർമ്മലാ സീതാരാമന് പിന്നാലെ 55ാം സ്ഥാനത്ത് എച്ച് സി എൽ ചെയർപേഴ്സൺ റോഷ്നി നാടാർ മത്സഹോത്രയും ഉണ്ട്. ഇന്ത്യയിലെ ഏറ്റവും സമ്പന്ന വനിതയായ കിരൺ മസൂംദാർ ഷാ 68ാം സ്ഥാനത്തും, ലാൻമാർക്ക് ഗ്രൂപ്പ് മേധാവി രേണുക ജഗ്തിയാനി 98ാം സ്ഥാനത്തും ഉൾപ്പെടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button