KeralaLatest NewsNews

കലാശക്കൊട്ടിനിടെയുണ്ടായ സംഘര്‍ഷത്തില്‍ യുഡിഎഫ് വനിതാ സ്ഥാനാര്‍ത്ഥിക്ക് മര്‍ദ്ദനം

കോട്ടയം: അതിരമ്പുഴയിൽ പ്രചാരണ സമാപന സമ്മേളനത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ യുഡിഎഫിന്റെ വനിതാ സ്ഥാനാര്‍ത്ഥിക്കു മര്‍ദ്ദനമേറ്റു. മര്‍ദ്ദനമേറ്റ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം സ്ഥാനാര്‍ത്ഥി പ്രഫ. റോസമ്മ സോണിയെ പരുക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മര്‍ദനത്തില്‍ പ്രതിഷേധിച്ച്‌ യുഡിഎഫ് ഇന്ന് അതിരമ്പുഴ പഞ്ചായത്തില്‍ കരിദിനം ആചരിക്കും.

Read Also : കോവിഡ് വാക്‌സിൻ നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്താൻ വിദേശ സംഘം എത്തി

ഇന്നലെ വൈകിട്ട് അഞ്ചരയോടെ അതിരമ്പുഴ ചന്തയ്ക്കു സമീപമായിരുന്നു സംഘര്‍ഷം. ജില്ലാ പഞ്ചായത്ത് അതിരമ്പുഴ ഡിവിഷനില്‍ കേരള കോണ്‍ഗ്രസ് (എം) ജോസ്, ജോസഫ് വിഭാഗങ്ങള്‍ തമ്മിലാണ് മത്സരം. ജോസഫ് വിഭാഗത്തിലെ പ്രഫ. റോസമ്മ സോണിയും ജോസ് വിഭാഗത്തിലെ ബിന്ദു ബൈജുവുമാണ് സ്ഥാനാര്‍ത്ഥികള്‍. ഇരു മുന്നണികളുടേയും സമാപന സമ്മേളന പര്യടനം ഒരേ സ്ഥലത്ത് ഒരുമിച്ച്‌ എത്തിയതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. ഇരു മുന്നണികളും ഒരേ സ്ഥലത്ത് ഒരുമിച്ച്‌ എത്തിയപ്പോള്‍ വന്‍ ഗതാഗത കുരുക്ക് ഉണ്ടാവുകയും വാക്കേറ്റം കയ്യാങ്കളിലിയേക്ക് നീങ്ങുകയുമായിരുന്നു,

ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയുടെ പ്രകടനമാണ് ആദ്യം അതിരമ്പുഴ ചന്തയില്‍ എത്തിയത്. പര്യടനത്തിന്റെ സമാപന സമ്മേളനത്തില്‍ തോമസ് ചാഴികാടന്‍ എംപി പ്രസംഗിച്ചു കൊണ്ടിരിക്കുമ്പോൾ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രഫ. റോസമ്മ സോണിയുടെ പര്യടനവും ഇതേ സ്ഥലത്ത് എത്തി. അതോടെ ജംക്ഷനില്‍ ഗതാഗതക്കുരുക്കായി. ഇതിനിടെ എല്‍ഡിഎഫ്, യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ തര്‍ക്കവും ബലപ്രയോഗവും തുടങ്ങി. ഇതിനിടെയാണ് പ്രഫ. റോസമ്മയ്ക്കു മര്‍ദനമേറ്റത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button