Latest NewsNewsInternational

പാകിസ്താൻ ഹിന്ദു പെൺകുട്ടികളെ ചൈനയ്ക്ക് വിൽക്കുന്നുവെന്ന് അമേരിക്കൻ നയതന്ത്രജ്ഞൻ

ന്യൂയോർക്ക് : ഹിന്ദു പെൺകുട്ടികളെ പാകിസ്താൻ വേശ്യകളാക്കി ചൈനയ്ക്ക് വിൽക്കുന്നുവെന്ന് വെളിപ്പെടുത്തലുമായി റിപ്പബ്ലിക്കൻ പാർട്ടി നേതാവും ഉന്നത നയകാര്യ വിദഗ്ധനുമായ സാമുവൽ ബ്രൗൺബാക്ക്.

Read Also : ശബരിമലയിൽ ഇന്നലെ മാത്രം കോവിഡ് സ്ഥിരീകരിച്ചത് 17 പേർക്ക്

കഴിഞ്ഞ ദിവസം പാകിസ്താനെയും ചൈനയെയും അമേരിക്ക കടുത്ത മതസ്വാതന്ത്യ ലംഘനം നടത്തുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരിന്നു. ഇതിനുള്ള കാരണങ്ങൾ വിശദമാക്കവെയാണ് മത സ്വാതന്ത്ര്യം പരിശോധിക്കുന്ന ഡിപ്ലോമാറ്റ് കൂടിയായ സാമുവൽ ബ്രൗൺബാക്ക് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ടത്.

ഹിന്ദു, ക്രിസ്ത്യൻ മതവിഭാഗത്തിൽപെട്ട പെൺകുട്ടികൾക്ക് നേരെ കടുത്ത ക്രൂരതയാണ് പാകിസ്താനിൽ അരങ്ങേറുന്നത് .ഇവരെ ചൈനീസ് പൗരന്മാർക്ക് നിർബന്ധിച്ച് വിവാഹം ചെയ്ത് നൽകുകയും വേശ്യകളാക്കിമാറ്റി വിൽക്കുകയും ചെയ്യുന്നു. മതന്യൂനപക്ഷങ്ങളോട് പാകിസ്താൻ വലിയ വിവേചനമാണ് കാണിക്കുന്നത്. ഇതിന്റെ ഫലമായിട്ടാണ് ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

ചൈന സ്വീകരിച്ചിരിക്കുന്ന ഒറ്റക്കുട്ടി നയം രാജ്യത്തെ സ്ത്രീകളുടെ എണ്ണത്തിൽ കുറവ് വരുന്നതിന് കാരണമായിട്ടുണ്ട്. ഇതിനാലാണ് മറ്റ് രാജ്യങ്ങളിൽ നിന്നും ചൈന പെൺകുട്ടികളെ രാജ്യത്തേക്ക് കൊണ്ടുപോകുന്നതെന്നും ബ്രൗൺബാക്ക് വിശദീകരിച്ചു.

നേരത്തെ പാകിസ്താൻ ഹിന്ദു പെൺകുട്ടികളെ ചൈനയ്ക്ക് വിൽക്കുന്നതായി അന്താരാഷ്ട്ര വാർത്താ ഏജൻസി റിപ്പോർട്ട് പുറത്തുവിട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button